---
title: "400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന; പ്രൊജക്ട് അന്നപൂർണയുമായി 'രണബാലി' നായിക"
english_title: "Rashmika Mandanna Adopts 400 Families Under Project Annapoorna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387144/rashmika-mandanna-adopts-400-families"
published_at: "2026-10-15T09:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad05a9658b84_rashmika-mandanna-adopts-400-families.jpg"
keywords: ["RashmikaMandanna", "ProjectAnnapoorna", "Ranabali", "VijayDeverakonda", "SocialInitiative"]
---

# 400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന; പ്രൊജക്ട് അന്നപൂർണയുമായി 'രണബാലി' നായിക

> **Lead Summary:** ** താ**രദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'രണബാലി'യുടെ റിലീസിന് മുന്നോടിയായി മാതൃകാപരമായ പ്രഖ്യാപനവുമായി നടി രശ്മിക മന്ദാന. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി 400 കുടുംബങ്ങളെയാണ് നടി ദത്തെടുത്തിരിക്കുന്നത്. 'പ്രൊജക്ട് അന്നപൂർണ' എന്ന പേരിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ സൗജന്യമായി നൽകുമെന്ന് നടി പ്രഖ്യാപിച്ചു.

## Article Content

** താ**രദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'രണബാലി'യുടെ റിലീസിന് മുന്നോടിയായി മാതൃകാപരമായ പ്രഖ്യാപനവുമായി നടി രശ്മിക മന്ദാന. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി 400 കുടുംബങ്ങളെയാണ് നടി ദത്തെടുത്തിരിക്കുന്നത്. 'പ്രൊജക്ട് അന്നപൂർണ' എന്ന പേരിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ സൗജന്യമായി നൽകുമെന്ന് നടി പ്രഖ്യാപിച്ചു.

മൂന്നു മാസം വീതമുള്ള ഘട്ടങ്ങളായാണ് നിത്യോപയോഗ സാധനങ്ങൾ അർഹരായവരുടെ അടുക്കൽ എത്തിക്കുക. മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്ന് കരുതിയാണ് താൻ ഈ ജീവകാരുണ്യ പ്രവർത്തനം പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് രശ്മിക വ്യക്തമാക്കി. വരാനിരിക്കുന്ന 'രണബാലി'യിലെ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാർഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്നും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്നെ2ന്നും താരം കൂട്ടിച്ചേർത്തു.

മുൻപ് ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ പൂർണ്ണമായും സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു പതിവെങ്കിലും, ഇത്തരം സൽപ്രവൃത്തികൾ സമൂഹത്തിന് മാതൃകയാകുമെന്ന ചിന്തയിലാണ് ഇത്തവണ ഇത് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി. 400 കുടുംബങ്ങൾക്കാണ് ഇതിലൂടെ നേരിട്ട് സഹായം ലഭിക്കുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങൾക്കായി കുടുംബങ്ങൾക്ക് ചെലവഴിക്കേണ്ട വരുന്ന തുക ലാഭിക്കാനും, ആ പണം മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുമെന്ന് കരുതുന്നതായി നടി പറഞ്ഞു.

പലചരക്ക് സാധനങ്ങളുടെ വിശദമായ പട്ടികയും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സമൂഹത്തിൽ എല്ലാവരും തങ്ങളാകുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ച രശ്മിക, ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ചു. അത് വലുതായിരിക്കണമെന്ന് നിർബന്ധമില്ലെന്നും ചെറിയ രീതിയിലെങ്കിലും നമുക്ക് ഈ കാരുണ്യം പകർന്നു നൽകി തുടങ്ങാമെന്നും നടി കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ 'രണബാലി' ഒക്ടോബർ 16-നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

[A post shared by Rashmika Mandanna (@rashmika_mandanna)](https://www.instagram.com/p/DedsfplDOIi/?utm_source=ig_embed&utm_campaign=loading)

**English Summary:**

Ahead of the release of her upcoming film Ranabali, Rashmika Mandanna announced a social initiative under Project Annapoorna. The actress said 400 families will receive free grocery support for a year in phases, hoping the move will inspire others to help those in need.

### Related Links & Sources
- [Original Story Source](https://moviemax.in/news/387144/rashmika-mandanna-adopts-400-families)