---
title: "'അന്ന'യെക്കുറിച്ച് കേട്ടിട്ടുപോലുമില്ല, അങ്ങനൊരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നില്ല' - വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി"
english_title: "Arvind Swami Says He Never Heard of ‘Anna’, Denies Signing the Film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387059/arvind-swami-denies-anna-film"
published_at: "2026-10-14T16:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf5cf43f81d_arvind-swami-denies-anna-film.jpg"
keywords: ["ArvindSwami", "AnnaFilm", "MalayalamCinema", "Joshi", "TomichanMulakuppadam"]
---

# 'അന്ന'യെക്കുറിച്ച് കേട്ടിട്ടുപോലുമില്ല, അങ്ങനൊരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നില്ല' - വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

> **Lead Summary:** **'അ**ന്ന' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് വെളിപ്പെടുത്തി നടൻ അരവിന്ദ് സ്വാമി. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമ ഇറങ്ങിയതിനു ശേഷം പലരും ഇതേപ്പറ്റി ചോദിച്ചു. പക്ഷേ സിനിമയുടെ കഥ പോലും കേട്ടിട്ടില്ലെന്നും ആ സിനിമയെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും നടൻ പറയുന്നു. ആ ഗാനത്തെക്കുറിച്ച് ഇങ്ങനെ ഒരു കഥ എങ്ങനെ വന്നു എന്നറിയില്ലെന്നും അരവിന്ദ് സ്വാമി വെളിപ്പെടുത്തി.

## Article Content

**'അ**ന്ന' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് വെളിപ്പെടുത്തി നടൻ അരവിന്ദ് സ്വാമി. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമ ഇറങ്ങിയതിനു ശേഷം പലരും ഇതേപ്പറ്റി ചോദിച്ചു. പക്ഷേ സിനിമയുടെ കഥ പോലും കേട്ടിട്ടില്ലെന്നും ആ സിനിമയെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും നടൻ പറയുന്നു. ആ ഗാനത്തെക്കുറിച്ച് ഇങ്ങനെ ഒരു കഥ എങ്ങനെ വന്നു എന്നറിയില്ലെന്നും അരവിന്ദ് സ്വാമി വെളിപ്പെടുത്തി.

എന്നാൽ, തന്‍റെ പേരുപറഞ്ഞ് ആരാണ് അന്ന എന്ന ചിത്രത്തിന്‍റെ നിർമാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നാണ് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്. ശിവാജി ഗണേശന്‍റെ മകനും നടനുമായ രാംകുമാറിന്‍റെ 'ട്രൂലി റാം' എന്ന പോഡ്‌കാസ്റ്റ് ഷോയിൽ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. ‘യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ പ്രശ്നം അക്കാലത്തുണ്ടായിരുന്നു.

'എന്‍റെ പേരിൽ ആരാണ് ആ സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാൻ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല. ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു.

‘അന്ന’ എന്ന സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല' അരവിന്ദ് സ്വാമി പറഞ്ഞു.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പുറത്തിറങ്ങിയതിനുപിന്നാലെയാണ് 'അന്ന' എന്ന ചിത്രവും അതിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായത്. അരവിന്ദ് സ്വാമി – ശ്രീദേവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന എന്‍. മോഹനന്‍റെ നടക്കാതെ പോയ സ്വപ്ന ചിത്രമാണ് ‘അന്ന’. എന്നാൽ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മുൻപ് അരവിന്ദ് സ്വാമിയുടെ ചിത്രമുള്ള ഓഡിയോ കാസറ്റ് കവറുകൾ പുറത്തുവന്നിരുന്നു.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണമിട്ടത്. ‘അന്ന’യുടെ തിരക്കഥ എഴുതിയ എന്‍. മോഹനന്‍റെ കുടുംബത്തെ കണ്ട് സിനിമയുടെ നിർമാണ അവകാശം ടോമിച്ചൻ മുളകുപാടം ഈ അടുത്ത് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയ പുതിയ താരങ്ങളെ വച്ച് ചിത്രം നിർമിക്കാനാണ് ടോമിച്ചൻ മുളകുപാടം പദ്ധതിയിടുന്നത്.

Arvind Swami has clarified that he had never heard of the film ‘Anna’ and had not agreed to act in it. Speaking on a podcast, he said there was a communication mix-up and he was unaware of how his name became linked to the project.

### Related Links & Sources
- [Original Story Source](https://moviemax.in/news/387059/arvind-swami-denies-anna-film)