---
title: "റെക്കോഡുകള്‍ക്ക് അന്ത്യം, 700 കോടി കടന്ന് കെജിഎഫ്"
english_title: "End of records, KGF crosses Rs 700 crore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38703/end-of-records-kgf-crosses-rs-700-crore"
published_at: "2022-04-21T22:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261923587325_kgf.jpg"
keywords: []
---

# റെക്കോഡുകള്‍ക്ക് അന്ത്യം, 700 കോടി കടന്ന് കെജിഎഫ്

> **Lead Summary:** ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റര്‍ 2. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് ചിത്രം നേടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ് തുടരുന്നത്.

## Article Content

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റര്‍ 2. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് ചിത്രം നേടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ് തുടരുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് കെ.ജി.എഫിന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചത്.

1.091.9 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്. കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം.

സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38703/end-of-records-kgf-crosses-rs-700-crore)