logo

'ദേവാസുരം ക്ലൈമാക്സില്‍ കാറില്‍ നിന്ന് അന്ന് ലാലേട്ടന് ഇറങ്ങാന്‍ ആയില്ല' വെളിപ്പെടുത്തി സംവിധായകന്‍

Published at Nov 5, 2020 02:08 PM 'ദേവാസുരം ക്ലൈമാക്സില്‍ കാറില്‍ നിന്ന് അന്ന് ലാലേട്ടന് ഇറങ്ങാന്‍ ആയില്ല' വെളിപ്പെടുത്തി സംവിധായകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ്‌ മോഹൻലാൽ. അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പൗരുഷമുളള കഥാപാത്രങ്ങളിലൊന്നാണ് മംഗലശ്ശേരി നീലകണ്ഠൻ. 1993 വിഷു റിലീസായി എത്തിയ ചിത്രം അന്ന് തിയേറ്ററുകളിൽ ആഘോഷം തന്നെയായിരുന്നു.

മുണ്ട് മടക്കി കുത്തി എതിരാളികൾക്ക് മുന്നിലേയ്ക്ക് പോകുന്ന നിലകണ്ഠനെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. ഇന്നും സിനിമ കോളങ്ങളിലും മലയാളി പ്രേക്ഷകരുടെ ഇടയിലും മോഹൻലാലിന്റെ നിലകണ്ഠൻ ചർച്ചയാണ്.

ദേവാസുരം ലാലിന്റെ മാത്രല്ല അതിൽ അഭിനയിച്ച ഭൂരിഭാഗം താരങ്ങളുടേയും തലവരമാറ്റുകയായിരുന്നു. നൊപ്പോളിന്റെ മുണ്ടയ്ക്കൽ ശേഖരനും ഇന്നസെന്റിന്റെ വാര്യരും ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടനും അപ്പു മാഷും ഭാനുമതിയുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.


രഞ്ജിത്തിന്റെ തിരക്കഥയിൽ 1993 ൽ ഐവി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷം രഞ്ജിത് ഇതിന്റെ രണ്ടാം ഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ആദ്യത്തെ ഭാഗത്തിലുണ്ടായ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും അണിനിരന്നിരുന്നു. ദേവാസുരം പോലെ രാവണപ്രഭുവും വലിയ വിജയം നേടിയിരുന്നു.ദേവാസുരത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ശേഖരനും നിലകണ്ഠനും തമ്മിലുള്ള സംഘട്ടനം അന്ന് തിയേറ്ററുകളിൽ ആഘോഷമായിരുന്നു. എന്നാൽ അത് ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിത ദേവാസുരത്തിന്റെ ആ അറിയാക്കഥ പുറത്തു വരുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് അ‍ഞ്ചാം ദിവസം തന്നെ ക്ലൈമാക്സ് ചിത്രീകരിക്കുകയായിരുന്നത്രേ.


അനേകം ആളുകളെ ക്യാമറയിൽ പകർത്തി കൊണ്ട് ചിത്രീകരിച്ച ക്ലൈമാക്സ് ആയിരുന്നു അത്.മംഗലശ്ശേരി നീലകണ്oനും, മുണ്ടക്കൽ ശേഖരനും തമ്മിലുള്ള ദേവാസുര യുദ്ധം പ്രേക്ഷകർക്ക് ഹരമാക്കി മാറ്റിയ ഐവി ശശിയുടെ ആൾക്കൂട്ടത്തിനിടയിലെ മേക്കിംഗ് അഞ്ചാം ദിവസത്തിലേക്ക് ചാർട്ട് ചെയ്തപ്പോൾ മോഹൻലാൽ പോലും അതിൽ അദ്ഭുതപ്പെട്ടിരുന്നു.

ഇത്തരമൊരു ക്ലൈമാക്സ് നേരത്തേ ചിത്രീകരിച്ചത് അതിന്റെ റിസ്ക് മുന്നിൽ കണ്ടു കൊണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഉടനടി ചെയ്യണമെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പോലും അതിൽ നിന്ന് പിന്മാറി നിന്നു.

അത്രയും വലിയ ക്യാൻവാസിൽ അങ്ങനെയൊരു ചിത്രീകരണം നടക്കേണ്ടതിനാൽ അഞ്ചാം ദിവസം കഴിഞ്ഞപ്പോൾ മോഹൻലാൽ ദേവാസുര യുദ്ധത്തിനായി ഇറങ്ങി.

ക്ലൈമാക്സ് ചിത്രീകരിക്കാനെത്തുമ്പോൾ ജനപ്രളയം മൂലം മോഹൻലാലിന് അവിടേക്ക് കാറിൽ നിന്ന് ഇറങ്ങാൻ കഴിയാതെ ആയി. അതോടെ ചിത്രീകരണം അൽപം പ്രയാസകരമായി.  എന്നാൽ അവിടുത്തെ ജനങ്ങളോടുള്ള ഐ വി ശശി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.


ഇത് ഫലം കാണുകയും ചെയ്തു. പിന്നീട് ജനങ്ങളുടെ സഹായത്തോടെ ദേവാസുരത്തിന്റെ ഗംഭീര ക്ലൈമാക്സ് ചിത്രീകരിക്കുകയായിരുന്നു.

ദേവാസാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതിന് പിന്നിൽ ഐവി ശശി എന്ന സംവിധായകനാണെന്ന് മുമ്പൊരിക്കൽ തിരക്കഥകൃത്തു സംവിധായകനുമായ രഞ്ജിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ക്ലൈമാക്സ് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതും മനോഹരമായതും അദ്ദേഹത്തിന്റെ സംവിധായകന്റെ കഴിവ് കൊണ്ട് മാത്രമാണ്. ആയിരം ആളുകൾ ഫ്രെയിമിൽ വരുക ശശിയേട്ടന്റെ മാത്രം പ്രത്യേകതയാണ്.

ഞാൻ സിനിമകൾ സംവിധാനം ചെയ്യുന്ന ആളാണ്. എന്നാൽ നൂറുപേരിൽ കൂടുതൽ വന്നാൽ എനിക്ക് തന്നെ ബുദ്ധിമുട്ടാണ്. ഫ്രെയിമിൽ ഒരുലക്ഷം ആളുണ്ടെങ്കിലും അതിൽ ഒരു ത്രിൽ അനുഭവിക്കുന്ന ആളാണ് ശശിയേട്ടൻ.

ദേവാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതും ആ കഴിവുകൊണ്ടാണ്. പരിയാനമ്പറ്റ എന്ന ക്ഷേത്രത്തിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. അതിൽ അഭിനയിച്ചതു മുഴുവൻ അവിടെ തന്നെയുള്ള ആളുകളാണ്-ര‍ഞ്ജിത്ത് പറഞ്ഞിരുന്നു.

Mohanlal is the favorite actor of Malayalees. Mangalassery Neelakandan is one of the most masculine characters ever portrayed

Related Stories
പ്രണയിച്ചു വിവാഹിതരായി ഡാലിനെ പരിചയപെട്ടത് ഇങ്ങനെ രസ്ന പറയുന്നു

Dec 2, 2020 03:16 PM

പ്രണയിച്ചു വിവാഹിതരായി ഡാലിനെ പരിചയപെട്ടത് ഇങ്ങനെ രസ്ന പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രസ്ന പവിത്രന്‍ . ഊഴമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം . പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും സഹോദരിയെ...

Read More >>
”എവിടെ ആയിരുന്നു ഇത്രയും കാലം ”  പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

Dec 2, 2020 02:18 PM

”എവിടെ ആയിരുന്നു ഇത്രയും കാലം ” പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാള്‍ ., നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ...

Read More >>
Trending Stories