---
title: "'മതം പൂർണ്ണമായും ഒഴിവാക്കി, ഇന്ന് രാത്രി ഞാൻ ഉറങ്ങുമോ എന്ന് എനിക്കറിയില്ല'; ആരാധകരുടെ മനസ്സ് കവർന്ന് അഹാനയുടെ 'കോർ മെമ്മറി'"
english_title: "Ahaana Krishna and Nimish Ravi Share Their 'Core Memory' Wedding Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/386972/ahaana-krishna-nimish-ravi-wedding-video"
published_at: "2026-10-14T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf106e4231f_ahaana-krishna-nimish-ravi-wedding-video.jpg"
keywords: ["AhaanaKrishna", "NimishRavi", "WeddingVideo", "CoreMemory", "KrishnaKumar"]
---

# 'മതം പൂർണ്ണമായും ഒഴിവാക്കി, ഇന്ന് രാത്രി ഞാൻ ഉറങ്ങുമോ എന്ന് എനിക്കറിയില്ല'; ആരാധകരുടെ മനസ്സ് കവർന്ന് അഹാനയുടെ 'കോർ മെമ്മറി'

> **Lead Summary:** ** നടി **അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വീഡിയോ പുറത്തുവിട്ടു. 'കോർ മെമ്മറി' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ വിവാഹദിനത്തിലെ അപൂർവ്വ നിമിഷങ്ങളും മാസങ്ങൾക്ക് മുൻപേ തുടങ്ങിയ ഒരുക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 13-നായിരുന്നു ഇരുവരുടെയും വിവാഹം.

## Article Content

** നടി **അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വീഡിയോ പുറത്തുവിട്ടു. 'കോർ മെമ്മറി' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ വിവാഹദിനത്തിലെ അപൂർവ്വ നിമിഷങ്ങളും മാസങ്ങൾക്ക് മുൻപേ തുടങ്ങിയ ഒരുക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 13-നായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തെക്കുറിച്ച് അഹാനയുടെ വാക്കുകൾ:

> "ഇന്ന് രാത്രി ഞാൻ ഉറങ്ങുമോ എന്ന് എനിക്കറിയില്ല. ഒരുപാട് വർഷങ്ങളായി ഞാൻ കണ്ട സ്വപ്നമാണിത്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി എനിക്ക് വേറെ ഒന്നിലും ശ്രദ്ധയുണ്ടായിരുന്നില്ല. മതം പൂർണ്ണമായും ഒഴിവാക്കി, ആരുടെ പരിപാടിയാണോ അവർക്ക് അർത്ഥവത്താണെന്ന് തോന്നുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ചടങ്ങ് പ്ലാൻ ചെയ്യണമെന്നായിരുന്നു ആഗ്രഹം. കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഒരു കണക്ഷൻ തോന്നണം എന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും എഫേർട്ട് വേറെ എന്തിനെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് അറിയില്ല. ഒരു കോർ മെമ്മറി ഉണ്ടാക്കാനായിരുന്നു ഇത് ചെയ്തത്. അത് കിട്ടി!"

**മകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അച്ഛൻ കൃഷ്ണകുമാറിന്റെ പ്രതികരണം:**

> "എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങളുടെ വീട്ടിലെ ലീഡറാണ്, ചാംപ്യയും ചട്ടമ്പിയുമൊക്കെയാണ്. ഒരു പ്രശ്നം വന്നാൽ ആദ്യമിറങ്ങുന്നത് അഹാനയാണ്. നാല് മക്കളായി ഇവരെ കിട്ടിയതിൽ ഞാൻ ഏറെ അനുഗ്രഹീതനാണ്. മനോഹരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു."

**English Summary:**

Actress Ahaana Krishna and cinematographer Nimish Ravi have released their official wedding video titled 'Core Memory'. Ahaana said she planned the ceremony to be meaningful and non-religious, while her father Krishna Kumar shared emotional wishes for the couple.

### Related Links & Sources
- [Original Story Source](https://moviemax.in/news/386972/ahaana-krishna-nimish-ravi-wedding-video)