---
title: "'പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ?, അതുകൊണ്ടാണ് പിരിഞ്ഞത്...'; അപർണയുമായുള്ള വിവാഹമോചനത്തിന് ശേഷം മനസ്സ് തുറന്ന് ജീവ ജോസഫ്"
english_title: "Jeeva Joseph Opens Up After Divorce, Says Friendship with Aparna Will Continue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/386970/jeeva-joseph-divorce-friendship-aparna-thomas"
published_at: "2026-10-14T10:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf0d6317035_jeeva-joseph-divorce-friendship-aparna-thomas.jpg"
keywords: ["AparnaThomas", "JeevaJoseph", "Divorce", "MalayalamCinema", "CelebrityInterview"]
---

# 'പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ?, അതുകൊണ്ടാണ് പിരിഞ്ഞത്...'; അപർണയുമായുള്ള വിവാഹമോചനത്തിന് ശേഷം മനസ്സ് തുറന്ന് ജീവ ജോസഫ്

> **Lead Summary:** ** മല**യാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്ന അപർണ തോമസും ജീവയും കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് തങ്ങളുടെ 11 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഔദ്യോഗികമായി പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും തങ്ങൾ തമ്മിലുള്ള സൗഹൃദം എങ്ങനെ തുടരുന്നുവെന്ന് വ്യക്തമാക്കുകയാണ് അവതാരകനും നടനുമായ ജീവ ജോസഫ്. വ്യവസായിയും യുട്യൂബറുമായ ഫൈസൽ മലബാറുമായുള്ള അഭിമുഖത്തിനിടയിലാണ് ജീവ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫൈസൽ മലബാർ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

## Article Content

** മല**യാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്ന അപർണ തോമസും ജീവയും കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് തങ്ങളുടെ 11 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഔദ്യോഗികമായി പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും തങ്ങൾ തമ്മിലുള്ള സൗഹൃദം എങ്ങനെ തുടരുന്നുവെന്ന് വ്യക്തമാക്കുകയാണ് അവതാരകനും നടനുമായ ജീവ ജോസഫ്. വ്യവസായിയും യുട്യൂബറുമായ ഫൈസൽ മലബാറുമായുള്ള അഭിമുഖത്തിനിടയിലാണ് ജീവ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫൈസൽ മലബാർ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

''നിങ്ങൾ പത്ത് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ, പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ?'' എന്നായിരുന്നു ഫൈസലിന്റെ ചോദ്യം. ഇതിന് മറുപടിയായി, പ്രയാസങ്ങൾ ഉണ്ടാകുമെന്നും എന്നാൽ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നുമാണ് ജീവ വ്യക്തമാക്കിയത്. അത് ഇത്രയും വർഷം ഒരുമിച്ചു ജീവിച്ചതുകൊണ്ട് മാത്രമുള്ളതല്ലെന്നും തങ്ങൾ തുടക്കം മുതലേ അങ്ങനെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിലൊക്കെ വിവാഹശേഷവും സൗഹൃദം നിലനിർത്തുന്നവരെ കണ്ടിട്ടുണ്ടെന്ന് ഫൈസൽ ചൂണ്ടിക്കാണിച്ചപ്പോൾ, തങ്ങളും അതുപോലെ തന്നെയാണെന്ന് ജീവ സാക്ഷ്യപ്പെടുത്തി.

''ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണിത്. 10 വർഷം ഒരുമിച്ച് ജീവിച്ചു, അടിപൊളിയായി ജീവിച്ചു. അതിനുശേഷം എന്തോ കാരണങ്ങൾ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ, എപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും,'' ജീവ കൂട്ടിച്ചേർത്തു. ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നുവെങ്കിലും, പരസ്പര ബഹുമാനത്തോടെയുള്ള ഇവരുടെ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്.

Jeeva Joseph has spoken candidly about his divorce from Aparna Thomas after 11 years of marriage. In a recent interview, he said the two remain good friends and that their decision to part ways was made after discussing it together.

### Related Links & Sources
- [Original Story Source](https://moviemax.in/news/386970/jeeva-joseph-divorce-friendship-aparna-thomas)