---
title: "ക്യൂട്ട് ലുക്കിൽ മീരാ ജാസ്മിൻ, വൈറലായി  ചിത്രങ്ങൾ "
english_title: "Meera Jasmine in cute look, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38672/meera-jasmine-in-cute-look-pictures-go-viral"
published_at: "2022-04-21T19:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626165a23eb6b_meera.jpg"
keywords: []
---

# ക്യൂട്ട് ലുക്കിൽ മീരാ ജാസ്മിൻ, വൈറലായി  ചിത്രങ്ങൾ 

> **Lead Summary:** മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്.

## Article Content

മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്.

സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

**

മനോഹരമൊയൊരു ​ഗൗണിൽ വ്യത്യസ്ത ലുക്കിലാണ് താരമുള്ളത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി രം​ഗത്തെത്തിയത്. ​

[https://www.instagram.com/meerajasmine/?utm_source=ig_embed&ig_rid=e2557ca4-a01f-41e7-a9a5-5e1b1919c9c4**](https://www.instagram.com/meerajasmine/?utm_source=ig_embed&ig_rid=e2557ca4-a01f-41e7-a9a5-5e1b1919c9c4)

> "ഗ്രാമഫോൺ എന്ന ചിത്രത്തിലെ ജെന്നിയെ പോലെയുണ്ടല്ലോ, അന്നും ഇന്നും എന്നും ഒരുപോലെ, ബ്യൂട്ടിഫുൾ", എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/38672/meera-jasmine-in-cute-look-pictures-go-viral)