---
title: " പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം മലയാളത്തിലും, ഒടിടി റിലീസ് പ്രഖ്യാപിച്ചു"
english_title: "ODT announces release of Priyanka Chopra's Hollywood movie in Malayalam too"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38645/odt-announces-release-of-priyanka-chopras-hollywood-movie-in-malayalam-too"
published_at: "2022-04-21T16:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62613a70cad0c_priyanka.jpg"
keywords: []
---

#  പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം മലയാളത്തിലും, ഒടിടി റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് ചിത്രമെന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധയിലെത്തിയതാണ് 'ദ മട്രിക്സ് റിസറക്ഷൻ'. പ്രിയങ്ക ചോപ്ര ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

## Article Content

പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് ചിത്രമെന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധയിലെത്തിയതാണ് 'ദ മട്രിക്സ് റിസറക്ഷൻ'. പ്രിയങ്ക ചോപ്ര ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ പ്രിയങ്കയുടെ ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത (Priyanka Chopra). ആമസോണ്‍ പ്രൈം വീഡിയോയിലാണ് 'ദ മട്രിക്സ് റിസറക്ഷൻ' സ്‍ട്രീം ചെയ്യുക.

[**https://www.instagram.com/primevideoin/?utm_source=ig_embed&ig_rid=2947fd37-f0a3-4876-88d6-9f864eaca94b**](https://www.instagram.com/primevideoin/?utm_source=ig_embed&ig_rid=2947fd37-f0a3-4876-88d6-9f864eaca94b)

മെയ് 12നാണ് ഒടിടി റിലീസ്. ആമസോണ്‍ പ്രൈം വീഡിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം സ്‍ട്രീം ചെയ്യും.

ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തി. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/38645/odt-announces-release-of-priyanka-chopras-hollywood-movie-in-malayalam-too)