---
title: " ദിലീപേട്ടന്‍ നല്ലൊരു സുഹൃത്താണ്; നടി മീര ജാസ്മിന്‍ പറയുന്നു "
english_title: "Dilipettan is a good friend; Says actress Meera Jasmine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38640/dilipettan-is-a-good-friend-says-actress-meera-jasmine"
published_at: "2022-04-21T16:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626136730842d_meeera.jpg"
keywords: []
---

#  ദിലീപേട്ടന്‍ നല്ലൊരു സുഹൃത്താണ്; നടി മീര ജാസ്മിന്‍ പറയുന്നു 

> **Lead Summary:** ഒരു കാലത്ത് മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മീര ജാസ്മിന്‍. നടന്‍ ദിലീപിന്റെ നായികയായി നിരവധി സിനിമയില്‍ നടി എത്തിയിരുന്നു. സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും ദിലീപിന്റെയും കാവ്യയുടെ വിവാഹ ചടങ്ങില്‍ മീര പങ്കെടുത്തിരുന്നു. ദിലീപുമായി അടുത്ത സൗഹൃദം ഉണ്ട് മീരയ്ക്ക്.

## Article Content

ഒരു കാലത്ത് മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മീര ജാസ്മിന്‍. നടന്‍ ദിലീപിന്റെ നായികയായി നിരവധി സിനിമയില്‍ നടി എത്തിയിരുന്നു. സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും ദിലീപിന്റെയും കാവ്യയുടെ വിവാഹ ചടങ്ങില്‍ മീര പങ്കെടുത്തിരുന്നു. ദിലീപുമായി അടുത്ത സൗഹൃദം ഉണ്ട് മീരയ്ക്ക്.

അതേസമയം ദിലീപ് മുന്‍കൈയെടുത്ത് അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചിത്രമാണ് ട്വന്റി ട്വന്റി . ഇതില്‍ നടി അഭിനയിച്ചിരുന്നില്ല. ഇത് വലയി ചര്‍ച്ചയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചെറിയ വേഷമെങ്കിലും സിനിമയില്‍ ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ ട്വന്റി ട്വന്റിയില്‍ അഭിനയിക്കാത്തതിന്റെ കാരണം ആണ് നടി പറയുന്നത്.

ആ സമയത്ത് തെലുങ്ക് പ്രൊജക്ട്‌സ് എനിക്ക് വന്നിരുന്നു. അവര്‍ അത് ഉടന്‍ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് പ്രഷര്‍ ഉണ്ടായി. അങ്ങനെ അത് ഉടന്‍ തീര്‍ക്കാന്‍ പോകേണ്ടി വന്നു. ആ സമയം ട്വന്റി ട്വന്റി ഷൂട്ട് കണ്‍ഫേമായി എന്നെ വിളിച്ചു. തീരേ പോകാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലെ’ന്ന് മീര പറഞ്ഞിരിക്കുകയാണ്.

‘എനിക്ക് അതില്‍ വിഷമമുണ്ട്. ദിലീപേട്ടന്‍ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ടില്‍ ഞാന്‍ മന:പ്പൂര്‍വ്വം അഭിനയിക്കാതിരുന്നതല്ല. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. അദ്ദേഹം ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. 2007 ഡിസംബറില്‍ ചോദിച്ചു. പിന്നീട് ജനുവരിയില്‍ ചോദിച്ചു. ഒരു ആര്‍ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്‌നം കണ്ട് സിനിമ നീണ്ടു. നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38640/dilipettan-is-a-good-friend-says-actress-meera-jasmine)