---
title: "'എന്നെ കൈകാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു, സത്യം വിളിച്ചുപറയാൻ കഴിഞ്ഞില്ല'; തുറന്നുപറഞ്ഞ് ദിലീപ്"
english_title: "‘They Kept Me Tied Hand and Foot’: Dileep Opens Up After the Verdict"
publisher: "moviemax.in"
canonical_url: "https://moviemax.in/news/386375/dileep-opens-up-after-verdict-qatar-fan-event"
published_at: "2026-10-10T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb56d0aeb7_dileep.jpg"
keywords: ["Dileep", "MalayalamCinema", "QatarEvent", "ActressAssaultCase", "SocialMedia"]
---

# 'എന്നെ കൈകാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു, സത്യം വിളിച്ചുപറയാൻ കഴിഞ്ഞില്ല'; തുറന്നുപറഞ്ഞ് ദിലീപ്

> **Lead Summary:** ** മല**യാള സിനിമയെ പിടിച്ചുകുലുക്കിയ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസും, അതിനെത്തുടർന്നുണ്ടായ ദീർഘകാല നിയമപോരാട്ടങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. നീണ്ട എട്ട് വർഷത്തെ വിചാരണകൾക്കും വിവാദങ്ങൾക്കും ശേഷം 2025 ഡിസംബർ 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചപ്പോൾ, ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിനെത്തുടർന്ന് നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പേരെ കോടതി വെറുതെവിടുകയായിരുന്നു. വിധി വന്നതിനുശേഷം ആദ്യമായി പൊതുവേദിയിൽ മനസ് തുറന്നിരിക്കുകയാണ് നടൻ ദിലീപ്.

## Article Content

** മല**യാള സിനിമയെ പിടിച്ചുകുലുക്കിയ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസും, അതിനെത്തുടർന്നുണ്ടായ ദീർഘകാല നിയമപോരാട്ടങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. നീണ്ട എട്ട് വർഷത്തെ വിചാരണകൾക്കും വിവാദങ്ങൾക്കും ശേഷം 2025 ഡിസംബർ 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചപ്പോൾ, ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിനെത്തുടർന്ന് നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പേരെ കോടതി വെറുതെവിടുകയായിരുന്നു. വിധി വന്നതിനുശേഷം ആദ്യമായി പൊതുവേദിയിൽ മനസ് തുറന്നിരിക്കുകയാണ് നടൻ ദിലീപ്.

> ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും നടൻ തുറന്നടിച്ചത്. പ്രവാസി മലയാളികളുടെ വൻ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ച ദിലീപ്, കഴിഞ്ഞ പത്ത് വർഷമായി താൻ നേരിട്ട മാനസികാവസ്ഥ പങ്കുവെച്ചു. "ഞാൻ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട് കഴിഞ്ഞ 10 വർഷക്കാലം എന്താണ് സത്യമെന്ന് എനിക്ക് എന്റേതായ രീതിയിൽ വിളിച്ചുപറയാൻ പറ്റാത്തക്ക രീതിയിൽ എന്നെ കൈകാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു," എന്നാണ് ദിലീപ് വൈകാരികമായി പറഞ്ഞത്.

താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതും ആരാധകർ തന്ന സ്നേഹമാണ് തന്നെ ഇത്രയും കാലം മുന്നോട്ട് നയിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു. പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ തനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അറിയാമെന്നും, ആ പ്രാർത്ഥനയുടെ ഫലമായിട്ടാണ് താൻ ഇപ്പോൾ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിക്ക് ശേഷവും തന്റെ ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള നടന്റെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Speaking at a fan reception event in Qatar, actor Dileep described the emotional strain he says he endured over the past decade. His remarks, made after the verdict in the 2017 actress assault case, have sparked wide discussion on social media.

### Related Links & Sources
- [Original Story Source](https://moviemax.in/news/386375/dileep-opens-up-after-verdict-qatar-fan-event)