---
title: "തോക്ക് ചൂണ്ടി സുരാജ് വെഞ്ഞാറമൂട്, ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്"
english_title: "A still from Suraj Venjaramoodu in 'Jana Gana Mana' is getting attention now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38634/a-still-from-suraj-venjaramoodu-in-jana-gana-mana-is-getting-attention-now"
published_at: "2022-04-21T15:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261303a6a324_suraj.jpg"
keywords: []
---

# തോക്ക് ചൂണ്ടി സുരാജ് വെഞ്ഞാറമൂട്, ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രമാണ് 'ജന ഗണ മന'. സുരാജ് വെഞ്ഞാറമൂടും ഒരു മികച്ച കഥാപാത്രമായി എത്തുന്ന 'ജന ഗണ മന'യുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'ജന ഗണ മന' സിനിമയുടെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

പൃഥ്വിരാജിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രമാണ് 'ജന ഗണ മന'. സുരാജ് വെഞ്ഞാറമൂടും ഒരു മികച്ച കഥാപാത്രമായി എത്തുന്ന 'ജന ഗണ മന'യുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'ജന ഗണ മന' സിനിമയുടെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

'ജന ഗണ മന' ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ഒരു സ്റ്റില്ലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Suraj). പൊലീസ് യൂണിഫോമിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഫോട്ടോയില്‍ കാണുന്നത്. തോക്ക് ചൂണ്ടി സ്റ്റൈലൻ ലുക്കിലാണ് സുരാജ് വെഞ്ഞാറമൂട്.

മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന് എന്ന് 'ജന ഗണ മന'യിലേതായി അടുത്തിടെ പുറത്തുവിട്ട ഗാനരംഗത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ അന്വേഷണ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഗാനം ജേക്സ് ബിജോയുടെ സംഗീതത്തില്‍ ഷര്‍ഫു വരികള്‍ എഴുതി അഖില്‍ ജെ ചന്ദാണ് ആലപിച്ചത്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/38634/a-still-from-suraj-venjaramoodu-in-jana-gana-mana-is-getting-attention-now)