---
title: "കെജിഎഫ് 2 സിനിമ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ നിന്നും വെടിവയ്പ്പ്"
english_title: "Shooting from the theater during the KGF2 movie screening"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38625/shooting-from-the-theater-during-the-kgf2-movie-screening"
published_at: "2022-04-21T14:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626123556773a_kgf.jpg"
keywords: []
---

# കെജിഎഫ് 2 സിനിമ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ നിന്നും വെടിവയ്പ്പ്

> **Lead Summary:** യാഷ് കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് കെജിഎഫ് 2. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് . സിനിമ ആവര്‍ത്തിച്ച് കണ്ടവരും ഉണ്ട്.

## Article Content

യാഷ് കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് കെജിഎഫ് 2. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് . സിനിമ ആവര്‍ത്തിച്ച് കണ്ടവരും ഉണ്ട്.

ഇപ്പോള്‍ കര്‍ണാടകയിലെ ഒരു തീയേറ്ററില്‍ ചിത്ര പ്രദര്‍ശനത്തിനിടെ വെടി വെപ്പ് നടന്നു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. പ്രേക്ഷകര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമ തീയേറ്ററിലായിരുന്നു സംഭവം. ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുര്‍ (27) എന്ന യുവാവിനാണ് വെടിയേറ്റത്. പരുക്കേറ്റ യുവാവിനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ സീറ്റില്‍ വസന്തകുമാര്‍ കാലുകള്‍ വച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് .

വസന്ത കുമാറിന്റെ വയറ്റിലാണ് വെടിയേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തു എന്ന് പോലീസ് പറഞ്ഞു . സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ലൈസന്‍സ് ഉള്ള തോക്ക് കൈവശം ഉള്ളവരുടെ പട്ടികയും പോലീസ് പരിശോധിക്കുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/38625/shooting-from-the-theater-during-the-kgf2-movie-screening)