---
title: "‘ഇതിലെ പോയത് വസന്തം’; പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു"
english_title: "Prem Nazir’s Eldest Daughter Laila Rasheed Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/386001/prem-nazir-eldest-daughter-laila-rasheed-dies"
published_at: "2026-10-08T06:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6e96cdf303_prem-nazir-eldest-daughter-laila-rasheed-dies.jpg"
keywords: ["PremNazir", "LailaRasheed", "MalayalamCinema", "KozhikodeNews", "Obituary"]
---

# ‘ഇതിലെ പോയത് വസന്തം’; പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

> **Lead Summary:** ** മല**യാള സിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു താമസം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം.

## Article Content

** മല**യാള സിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു താമസം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം.

1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിൽ ജനിച്ച ലൈല, ചിറയിൻകീഴ് കൊടിക്കകം ഗവ. എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവന്റ്, കുന്തല്ലൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1956-ൽ പ്രേംനസീർ ചിറയിൻകീഴിൽ നിർമ്മിച്ച പ്രശസ്തമായ തറവാട് വീടിന് മൂത്ത മകളുടെ പേരിനെ സൂചിപ്പിച്ച് ‘ലൈല കോട്ടേജ്’ എന്നാണ് നാമകരണം ചെയ്തത്. പിതാവുമായുള്ള ആത്മബന്ധവും ഓർമ്മകളും പങ്കുവെച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകവും ലൈല രചിച്ചിട്ടുണ്ട്.

പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ലിയുഡി) ആണ് ഭർത്താവ്. ആർകിടെക്റ്റായ സജിത് ഖാൻ (ഓസ്ട്രേലിയ), സോജ (കോയമ്പത്തൂർ) എന്നിവരാണ് മക്കൾ. വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദ്, നസ്രീൻ (ഓസ്ട്രേലിയ) എന്നിവർ മരുമക്കളാണ്. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്.

കോഴിക്കോട്ടെ വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

**English Summary:**

Laila Rasheed, the eldest daughter of legendary Malayalam actor Prem Nazir, died in Kozhikode after a cardiac arrest at the age of 76. She had lived in Parayanchery for more than five decades and was also the author of the memoir 'Ithile Poyathu Vasantham.'

### Related Links & Sources
- [Original Story Source](https://moviemax.in/news/386001/prem-nazir-eldest-daughter-laila-rasheed-dies)