---
title: "ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു"
english_title: "Filmmaker and Influencer Lekha Ambujakshan Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385852/filmmaker-influencer-lekha-ambujakshan-dies"
published_at: "2026-10-07T06:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5a0bbd8400_filmmaker-influencer-lekha-ambujakshan-dies.jpg"
keywords: ["KeralaNews", "Kannur", "Filmmaker", "Influencer", "CancerFight"]
---

# ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു

> **Lead Summary:** **ച**ലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ – 44) അന്തരിച്ചു. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**ച**ലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ – 44) അന്തരിച്ചു. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലേഖയുടെ കാൻസർവിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചതു ലേഖയാണ്.

സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. ചിത്രം സംവിധാനം ചെയ്തത് ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. നാഗാ വംശജരുടെ ജീവിതം പ്രമേയമാക്കി ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ നേടി.

സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ നൂറുകണക്കിനു പേർ പെരിങ്ങോത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പരേതനായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്. മക്കൾ: വിദ്യാർഥികളായ ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു).

Lekha Ambujakshan, a filmmaker and social media influencer from Kannur, has died while undergoing treatment for cancer at a private hospital. She was known for her anti-cancer fight on social media and for her work on the 2019 film 'Muttayikkallanum Mammaliyum' as writer, lyricist, music composer, and actor.

### Related Links & Sources
- [Original Story Source](https://moviemax.in/news/385852/filmmaker-influencer-lekha-ambujakshan-dies)