---
title: "തനിക്ക് നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് മനസ്സ് തുറന്ന്  ലുഖ്മാന്‍"
english_title: "Lukhman opened his mind about the body shaming he experienced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38584/lukhman-opened-his-mind-about-the-body-shaming-he-experienced"
published_at: "2022-04-21T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260ffdbf25e4_luqman.jpg"
keywords: []
---

# തനിക്ക് നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് മനസ്സ് തുറന്ന്  ലുഖ്മാന്‍

> **Lead Summary:** നടന്‍ ലുഖ്മാന്‍ അടുത്തിടെയാണ് വിവാഹിതനായത്. വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ ചിലര്‍ തനിക്കെതിരെ ബോഡിഷെയ്മിങ് നടത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപവര്‍ഷവുമായി രംഗത്തെത്തിയത്.

## Article Content

നടന്‍ ലുഖ്മാന്‍ അടുത്തിടെയാണ് വിവാഹിതനായത്. വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ ചിലര്‍ തനിക്കെതിരെ ബോഡിഷെയ്മിങ് നടത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപവര്‍ഷവുമായി രംഗത്തെത്തിയത്.

അതിനെ കുറിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തിലാണ് ലുഖ്മാന്റെ പ്രതികരണം. വളരെ ചെറിയൊരു മോശം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്.

അത്തരം മോശം ചിന്താഗതിയുള്ളവരോട് മനപൂര്‍വമാണ് പ്രതികരിക്കാതിരുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്നതാണ് മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടുമെന്നും ലുഖ്മാന്‍ പറഞ്ഞു.

‘വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിംഗ്. ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ തെറ്റുകളാണ് അവരെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. അത് മാറാന്‍ സമയമെടുക്കും.

ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാന്‍ സമയമില്ല’, ലുഖ്മാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38584/lukhman-opened-his-mind-about-the-body-shaming-he-experienced)