---
title: "പ്രിയങ്ക ചോപ്രയുടെ മകള്‍ക്ക് പേരിട്ടു, ഇങ്ങനെയാണ് അർത്ഥം "
english_title: "Named after Priyanka Chopra's daughter, this is what it means"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38582/named-after-priyanka-chopras-daughter-this-is-what-it-means"
published_at: "2022-04-21T12:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260fada607c0_priyanka.jpg"
keywords: []
---

# പ്രിയങ്ക ചോപ്രയുടെ മകള്‍ക്ക് പേരിട്ടു, ഇങ്ങനെയാണ് അർത്ഥം 

> **Lead Summary:** മകള്‍ക്ക് പേരിട്ട് പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികള്‍. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉഉത്ഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ത്ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു.

## Article Content

മകള്‍ക്ക് പേരിട്ട് പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികള്‍. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉഉത്ഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ത്ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു.

യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്. എന്തായാലും പ്രിയങ്ക ചോപ്രയുടെ കുഞ്ഞിന്റെ പേര് ചര്‍ച്ചയായിരിക്കുന്നു (Malti Marie Chopra Jonas). ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്.

ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം. കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്.

ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്. വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38582/named-after-priyanka-chopras-daughter-this-is-what-it-means)