---
title: "'ചില സ്വപ്നങ്ങൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല, അതിനായി ഒരുപാട് പോരാടണം, കണ്ണുനീർ ഒഴുക്കണം'; വിവാഹചിത്രങ്ങളും കുറിപ്പുമായി സീമ വിനീത്"
english_title: "Seema Vineeth Shares Wedding Photos, Says Dreams Need Struggle to Come True"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385761/seema-vineeth-wedding-photos-note"
published_at: "2026-10-06T13:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4ae8fed598_seema-vineeth-wedding-photos-note.jpg"
keywords: ["SeemaVineeth", "TransgenderRights", "WeddingPhotos", "CelebrityMakeupArtist", "SocialMedia"]
---

# 'ചില സ്വപ്നങ്ങൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല, അതിനായി ഒരുപാട് പോരാടണം, കണ്ണുനീർ ഒഴുക്കണം'; വിവാഹചിത്രങ്ങളും കുറിപ്പുമായി സീമ വിനീത്

> **Lead Summary:** **** ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതിന്റെ വിവാഹചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ജൂണിലായിരുന്നു നിഷാന്തുമായുള്ള സീമയുടെ വിവാഹം. തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വ്യക്തമാക്കുന്നതാണ് പുതിയ ഇൻസ്റ്റഗ്രാം കുറിപ്പ്.

## Article Content

**** ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതിന്റെ വിവാഹചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ജൂണിലായിരുന്നു നിഷാന്തുമായുള്ള സീമയുടെ വിവാഹം. തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വ്യക്തമാക്കുന്നതാണ് പുതിയ ഇൻസ്റ്റഗ്രാം കുറിപ്പ്.

''ചില സ്വപ്നങ്ങൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല. അതിനായി ഒരുപാട് പോരാടണം, കാത്തിരിക്കണം, കണ്ണുനീർ ഒഴുക്കണം. ഒടുവിൽ എല്ലാം മറികടന്ന് സ്നേഹിക്കുന്നയാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം. ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നു'' - സീമ കുറിക്കുന്നു.

രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല അതെന്നും; ചോദ്യങ്ങൾക്കും എതിർപ്പുകൾക്കും വേദനകൾക്കും മുന്നിലൂടെ ഒരുമിച്ച് നടന്നെത്തിയ യാത്രയായിരുന്നു അതെന്നും സീമ വ്യക്തമാക്കുന്നു. സ്നേഹത്തെ അംഗീകരിപ്പിക്കാനും ഒരുമിച്ച് കാണാനും ഒരുപാട് നാളുകൾ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ രണ്ട് കുടുംബങ്ങളുടെയും പിന്തുണയോടെ തങ്ങൾ ഏറെ ആഗ്രഹിച്ച ആ ദിവസം യാഥാർത്ഥ്യമായെന്നും, ഈ ചിത്രങ്ങളിൽ കാണുന്നത് ഒരു വിവാഹദിനമല്ല മറിച്ച് ഒരുമിച്ച് നേടിയെടുത്ത ജീവിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

Transgender community figure and celebrity makeup artist Seema Vineeth has shared wedding photos and a heartfelt note on social media. In the post, she reflects on the struggles, waiting and emotional battles behind her marriage to Nishanth, calling it a dream achieved with the support of both families.

### Related Links & Sources
- [Original Story Source](https://moviemax.in/news/385761/seema-vineeth-wedding-photos-note)