---
title: "എനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരേയൊരു സെലിബ്രിറ്റിയാണ് അദ്ദേഹം; സുരഭി ലക്ഷ്മി പറയുന്നു "
english_title: "Surabhi Lakshmi's new interview is going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38573/surabhi-lakshmis-new-interview-is-going-viral-now"
published_at: "2022-04-21T11:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260f0bfe5ef4_surabhi.jpg"
keywords: []
---

# എനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരേയൊരു സെലിബ്രിറ്റിയാണ് അദ്ദേഹം; സുരഭി ലക്ഷ്മി പറയുന്നു 

> **Lead Summary:** തനിക്ക് ഏറ്റവും കൂടതല്‍ പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെക്കുറിച്ച് മനസ്സുതുറന്ന് നടി സുരഭി ലക്ഷ്മി. പ്രണയം എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ.

## Article Content

തനിക്ക് ഏറ്റവും കൂടതല്‍ പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെക്കുറിച്ച് മനസ്സുതുറന്ന് നടി സുരഭി ലക്ഷ്മി. പ്രണയം എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ.

അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അന്ന് ഞാന്‍ ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്. ഇപ്പൊ അടുത്ത് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

അപ്പൊ നരേന്‍ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവന്‍ ഞാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അത് മൂപ്പര്‍ക്ക് അയച്ചുകൊടുത്തു.

ഐ ലവ് യൂ നരേന്‍ എന്നായിരുന്നു അതില്‍. അന്ന് സുനില്‍ എന്നെങ്ങാണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെ എഴുതാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ നരേന്‍ എന്നെഴുതിയത്.

കാരണം എന്റെ വീടിന്റെ അടുത്ത് സുനില്‍ എന്ന പേരിലുള്ള ഒരു ചേട്ടന്‍ ഉണ്ട്. ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്നമാവേണ്ട എന്ന് വിചാരിച്ചാണ് നരേന്‍ എന്ന് തന്നെ എഴുതിയത്. സുരഭി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38573/surabhi-lakshmis-new-interview-is-going-viral-now)