---
title: "'ഇത്തിരിപ്പോന്ന എന്റെ പുറകെ ഒരു ആട്ടിൻകുട്ടിയെപ്പോലെ അവൻ....'; പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി മീനാക്ഷി അനൂപ്"
english_title: "Meenakshi Anoop Mourns the Loss of Pallatt Brahmadathan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385725/meenakshi-anoop-mourns-brahmadathan"
published_at: "2026-10-06T11:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48bf0c66c0_meenakshi-anoop-mourns-brahmadathan.jpg"
keywords: ["MeenakshiAnoop", "PallattBrahmadathan", "ElephantLoss", "KeralaNews", "AnimalTribute"]
---

# 'ഇത്തിരിപ്പോന്ന എന്റെ പുറകെ ഒരു ആട്ടിൻകുട്ടിയെപ്പോലെ അവൻ....'; പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി മീനാക്ഷി അനൂപ്

> **Lead Summary:** ** ഇടി**മിന്നലേറ്റ് ചരിഞ്ഞ പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ബ്രഹ്മദത്തനൊപ്പമുള്ള ഓർമ്മകളും ചിത്രവും പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. വല്ലാത്തൊരു വെള്ളിടിയേറ്റ പോലെയാണ് ഈ വിയോഗവാർത്ത തന്നെ തളർത്തിയതെന്നും ആന എന്ന് കേൾക്കുമ്പോൾ തന്റെ മനസ്സിൽ എപ്പോഴും ആദ്യം എത്തുന്ന മുഖം ബ്രഹ്മദത്തന്റേതാണെന്നും മീനാക്ഷി കുറിച്ചു.

## Article Content

** ഇടി**മിന്നലേറ്റ് ചരിഞ്ഞ പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ബ്രഹ്മദത്തനൊപ്പമുള്ള ഓർമ്മകളും ചിത്രവും പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. വല്ലാത്തൊരു വെള്ളിടിയേറ്റ പോലെയാണ് ഈ വിയോഗവാർത്ത തന്നെ തളർത്തിയതെന്നും ആന എന്ന് കേൾക്കുമ്പോൾ തന്റെ മനസ്സിൽ എപ്പോഴും ആദ്യം എത്തുന്ന മുഖം ബ്രഹ്മദത്തന്റേതാണെന്നും മീനാക്ഷി കുറിച്ചു.

> പല്ലാട്ട് തറവാടുമായുള്ള സൗഹൃദത്തിലൂടെയാണ് ഗജവീരനെ നേരിട്ട് കാണാൻ അവസരമുണ്ടായതെന്ന് മീനാക്ഷി ഓർത്തെടുക്കുന്നു. "മുറ്റത്ത് ഒരു ആട്ടിൻകുട്ടിയെപ്പോലെ ശാന്തനായി നിന്ന ബ്രഹ്മദത്തൻ കെട്ടിയിടാതെയാണ് അവിടെ ഉണ്ടായിരുന്നത്. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കുടുംബാംഗങ്ങൾ അവനോട് പെരുമാറിയിരുന്നത്. ആദ്യം ലേശം പേടിയോടെയാണ് അടുത്ത് ചെന്നതെങ്കിലും മനോജ് അങ്കിൾ കൈപിടിച്ച് അവന്റെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു," താരം കുറിച്ചു.

> പിന്നീട് പേടിയെല്ലാം മാറി അവനെ തൊടാനും കൊമ്പിൽ പിടിക്കാനും സാധിച്ചുവെന്ന് മീനാക്ഷി പറയുന്നു. "ഇത്തിരിപ്പോന്ന എന്റെ പുറകെ ഒരു ആട്ടിൻകുട്ടിയെപ്പോലെ അവൻ ആ തൊടിയിലൊക്കെ നടന്നു. ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്ന വാദത്തെപ്പോലും സംശയിപ്പിക്കുന്നതായിരുന്നു ബ്രഹ്മദത്തന്റെ സ്നേഹം. ബ്രഹ്മദത്തൻ ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത സങ്കടമായി മനസ്സിലുണ്ടാകും. സ്നേഹമുള്ള ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നറിയില്ല," എന്ന് പറഞ്ഞാണ് മീനാക്ഷി കുറിപ്പ് അവസാനിപ്പിക്കുന്നത്.

**English Summary:**

Actress Meenakshi Anoop shared an emotional note after the death of the beloved elephant Pallatt Brahmadathan, who died in a lightning strike. Recalling her memories with him at the Pallatt house, she described him as gentle, affectionate, and deeply familiar to the family.

### Related Links & Sources
- [Original Story Source](https://moviemax.in/news/385725/meenakshi-anoop-mourns-brahmadathan)