---
title: "ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു; രമേഷ് പിഷാരടി പറയുന്നു  "
english_title: "The director decides, I do; Says Ramesh Pisharody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38568/the-director-decides-i-do-says-ramesh-pisharody"
published_at: "2022-04-21T10:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260eaade7014_ramesh.jpg"
keywords: []
---

# ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു; രമേഷ് പിഷാരടി പറയുന്നു  

> **Lead Summary:** നടനും സംവിധായകനുമായി മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് രമേഷ് പിഷാരടി. സര്‍വൈവല്‍ ത്രില്ലര്‍ മോഡിലുള്ള നോ വേ ഔട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്.

## Article Content

നടനും സംവിധായകനുമായി മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് രമേഷ് പിഷാരടി. സര്‍വൈവല്‍ ത്രില്ലര്‍ മോഡിലുള്ള നോ വേ ഔട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്.

സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പിഷാരടി നായകനാവുന്ന അടുത്ത ചിത്രത്തില്‍ ഒരു ലിപ്ലോക്ക് സീന്‍ ഉണ്ടെങ്കില്‍ മലയാള സിനിമയിലെ ഏത് നായികയായിരിക്കണമെന്നും അത്തരത്തില്‍ മൂന്ന് നായികമാരെ സെലക്ട് ചെയ്യാനുമായിരുന്നു സിനിമാ ഡാഡിയുടെ അവതാരക ആവശ്യപ്പെട്ടത്.

എന്നാല്‍ തനിക്ക് ഇന്ന നായിക തന്നെ വേണമെന്നില്ലെന്നായിരുന്നു പിഷാരടിയുടെ മറുപടി.’അത് ഡയറക്ടറല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് ഉമ്മ വെക്കാന്‍ ഇന്ന ആളെ വേണമെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു,’ താരം പറയുന്നു.

അത്തരത്തിലും ഒരു സീനുണ്ടെങ്കില്‍ ആരായാലും തനിക്ക് ഒരു താത്പര്യക്കേടുമില്ലെന്നും ചിരിച്ചുകൊണ്ട് താരം കൂട്ടിച്ചേര്‍ക്കുന്നു. നവാഗതനായ നിതിന്‍ ദേവീദാസാണ് നോ വേ ഔട്ട് അണിയിച്ചൊരുക്കുന്നത്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38568/the-director-decides-i-do-says-ramesh-pisharody)