---
title: "ജയസൂര്യ ചിത്രം 'ജോണ്‍ ലൂഥറി'ന്റെ ട്രെയിലര്‍ പുറത്ത് "
english_title: "Jayasurya movie John Luther trailer released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38564/jayasurya-movie-john-luther-trailer-released"
published_at: "2022-04-21T10:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260e000b869f_jayasoorya.jpg"
keywords: []
---

# ജയസൂര്യ ചിത്രം 'ജോണ്‍ ലൂഥറി'ന്റെ ട്രെയിലര്‍ പുറത്ത് 

> **Lead Summary:** ജയസൂര്യ നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

## Article Content

ജയസൂര്യ നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നില്‍ ഷാന്‍ റഹ്‌മാനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38564/jayasurya-movie-john-luther-trailer-released)