---
title: "ക്രിസ്ത്യൻ പാസ്റ്ററുടെ ചോക്ലേറ്റ് ചതി! പാസ്റ്ററുടെ കാമവെറിക്ക് ഒടുവിൽ വീട്ടിൽ കയറി ചങ്കിൽ കത്തിയെടുത്ത് കുത്തി അമ്മ! ദിയ സനയുടെ ഞെട്ടിക്കുന്ന ലൈവ്"
english_title: "Diya Sana Reveals Pastor Abuse Case; Mother Stabs Accused in Anger"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385604/diya-sana-pastor-abuse-mother-stabs"
published_at: "2026-10-05T13:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac35f56bd33b_diya-sana-pastor-abuse-mother-stabs.jpg"
keywords: ["DiyaSana", "POCSOCase", "Thiruvananthapuram", "PastorAbuse", "KeralaCrime"]
---

# ക്രിസ്ത്യൻ പാസ്റ്ററുടെ ചോക്ലേറ്റ് ചതി! പാസ്റ്ററുടെ കാമവെറിക്ക് ഒടുവിൽ വീട്ടിൽ കയറി ചങ്കിൽ കത്തിയെടുത്ത് കുത്തി അമ്മ! ദിയ സനയുടെ ഞെട്ടിക്കുന്ന ലൈവ്

> **Lead Summary:** ** സുഹൃ**ത്തിന്റെ മകൾക്ക് നേരെ നടന്ന ദാരുണമായ ലൈംഗിക അതിക്രമത്തെക്കുറിച്ചും അതിനുപിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സാമൂഹിക പ്രവർത്തകയും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. തിരുവനന്തപുരം ശ്രീകാര്യത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിന്റെ മകളെ ഉപദ്രവിച്ച 80കാരനായ പാസ്റ്ററെ കുഞ്ഞിന്റെ അമ്മ നേരിട്ടെത്തി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ദിയ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.

## Article Content

** സുഹൃ**ത്തിന്റെ മകൾക്ക് നേരെ നടന്ന ദാരുണമായ ലൈംഗിക അതിക്രമത്തെക്കുറിച്ചും അതിനുപിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സാമൂഹിക പ്രവർത്തകയും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. തിരുവനന്തപുരം ശ്രീകാര്യത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിന്റെ മകളെ ഉപദ്രവിച്ച 80കാരനായ പാസ്റ്ററെ കുഞ്ഞിന്റെ അമ്മ നേരിട്ടെത്തി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ദിയ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.

> "കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് വിളിച്ചപ്പോഴാണ് കുഞ്ഞിനെ ഒരാൾ അബ്യൂസ് ചെയ്തു എന്ന വിവരം അറിയുന്നത്. വിവരം അറിഞ്ഞ് ഞങ്ങൾ രണ്ടുപേർ ഓടി അവളുടെ വീട്ടിലെത്തി. പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനെക്കുറിച്ചും കുട്ടിയുടെ മെഡിക്കൽ കണ്ടീഷനെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് അവൾ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് ഓടിയത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പ്രായമായ പാസ്റ്ററാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ഓടിച്ചെന്ന് കത്തിയെടുത്ത് അവൾ അയാളെ മൂന്ന് തവണ കുത്തുകയായിരുന്നു," എന്ന് ദിയ വ്യക്തമാക്കുന്നു.

ഒരു വർഷമായി ഇയാൾ കുട്ടിയോട് അബ്യൂസീവായി പെരുമാറുന്നുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമാവുകയും യൂറിനറി ഇൻഫെക്ഷൻ വരുകയും ചെയ്തപ്പോഴാണ് അമ്മ വിവരം അറിയുന്നത്. റംബൂട്ടാനും ചോക്ലേറ്റുകളും നൽകി കൊതിപ്പിച്ചാണ് പാസ്റ്റർ കുട്ടികളെ വീട്ടിലേക്ക് വിളിച്ചിരുന്നത്. ഇയാളുടെ വീടിന് പുറകിൽ നിന്ന് ചോക്ലേറ്റ് കവറുകളും റംബൂട്ടാൻ തോടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ പാസ്റ്റർക്കെതിരെ പോക്സോ (POCSO) വകുപ്പ് പ്രകാരവും, പ്രതിയെ ആക്രമിച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ അമ്മ റിമാൻഡിലാണ്. പരിക്കേറ്റ പാസ്റ്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വന്തം കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ദിയ സന ഓർമ്മിപ്പിച്ചു.

**English Summary:**

Activist and former Bigg Boss contestant Diya Sana has revealed a disturbing abuse case in Sreekaryam, Thiruvananthapuram, involving an 80-year-old pastor and a minor girl. According to her account, the child’s mother later stabbed the pastor after learning of the alleged abuse, and police have booked the pastor under POCSO while arresting the mother for the assault.

### Related Links & Sources
- [Original Story Source](https://moviemax.in/news/385604/diya-sana-pastor-abuse-mother-stabs)