---
title: "രഹസ്യ കല്യാണമോ കള്ള സർട്ടിഫിക്കറ്റോ?  കൊല്ലം സുധിയുടെ ഭാര്യ അല്ലെന്ന് പ്രചരിപ്പിച്ചവർക്ക് രേണുവിന്റെ വായടപ്പിക്കുന്ന മറുപടി"
english_title: "Renu Sudhi Rebuts Fake Marriage Claims After MACT Compensation Verdict"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385599/renu-sudhi-rebuts-fake-marriage-claims"
published_at: "2026-10-05T13:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3590a0a0b2_renu-sudhi-rebuts-fake-marriage-claims.jpg"
keywords: ["RenuSudhi", "KollamSudhi", "MACTVerdict", "FakeNews", "KeralaNews"]
---

# രഹസ്യ കല്യാണമോ കള്ള സർട്ടിഫിക്കറ്റോ?  കൊല്ലം സുധിയുടെ ഭാര്യ അല്ലെന്ന് പ്രചരിപ്പിച്ചവർക്ക് രേണുവിന്റെ വായടപ്പിക്കുന്ന മറുപടി

> **Lead Summary:** അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ഭാര്യ രേണു സുധി. സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്ന തരത്തിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങൾക്കാണ് രേണു ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.

## Article Content

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ഭാര്യ രേണു സുധി. സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്ന തരത്തിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങൾക്കാണ് രേണു ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.

> "സുധിച്ചേട്ടൻ നിയമപരമായി തന്നെയാണ് എന്നെ വിവാഹം കഴിച്ചത്. സംശയമുള്ളവർക്ക് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണ സബ് രജിസ്ട്രാർ ഓഫീസിൽ പോയി പരിശോധിക്കാം. 2017 മെയ് 7-ാം തീയതി വിവാഹം രജിസ്റ്റർ ചെയ്തതിന്റെ വ്യക്തമായ തെളിവുണ്ട്. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി കോടതിയെ ആർക്കും പറ്റിക്കാൻ കഴിയില്ല," എന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

> നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള വാർത്ത ആശ്വാസത്തോടൊപ്പം തന്നെ സങ്കടമാണ് നൽകിയതെന്നും രേണു പങ്കുവെച്ചു. "ആ തുക കേൾക്കുമ്പോൾ വിഷമമുണ്ട്. സുധിച്ചേട്ടൻ പോയശേഷമാണല്ലോ ഇങ്ങനെയൊരു തുക കിട്ടുന്നത്. പക്ഷേ നിലവിൽ എന്റെ കാൻസർ ചികിത്സ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഈ തുക ലഭിക്കുന്നത് വലിയൊരു ആശ്വാസവും സുധിച്ചേട്ടന്റെ കരുത ലായുമാണ് കാണുന്നത്. തുക എപ്പോഴാണ് കയ്യിൽ കിട്ടുക എന്ന് അറിയില്ല," രേണു കൂട്ടിച്ചേർത്തു.

നഷ്ടപരിഹാര തുക സുധിയുടെ ഭാര്യ, അമ്മ, മക്കൾ എന്നിവരടങ്ങുന്ന നാലുപേർക്കായിട്ടാണ് വിഭജിച്ചു ലഭിക്കുന്നത്. നിലവിൽ കാൻസർ രോഗബാധിതയായ രേണുവിന്റെ കീമോതെറാപ്പി പൂർത്തിയായിക്കഴിഞ്ഞു. ഇനി ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി തയാറെടുക്കുകയാണെന്നും അവർ വ്യക്തമാക്കി.

**English Summary:**

Renu Sudhi has strongly dismissed social media claims questioning the legality of her marriage to late actor Kollam Sudhi. She said the marriage was officially registered on May 7, 2017, at the Thengana Sub-Registrar Office and called the allegations baseless after the MACT awarded ₹1.77 crore to the family.

### Related Links & Sources
- [Original Story Source](https://moviemax.in/news/385599/renu-sudhi-rebuts-fake-marriage-claims)