---
title: "വിമർശിച്ചവരുടെ വായടപ്പിച്ച് ജാസി! ക്ഷേത്രത്തിൽ മനോഹരമായി ക്ലാസിക് ഡാൻസ്; 'കലയ്ക്ക് മതമില്ല' എന്ന് താരം"
english_title: "Jassi Jassil Wins Praise With Classical Dance Performance at Temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385517/jassi-jassil-classical-dance-temple-praise"
published_at: "2026-10-04T21:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2789973ffa_jassi-jassil-classical-dance-temple-praise.jpg"
keywords: ["JassiJassil", "ClassicalDance", "TemplePerformance", "SocialMedia", "ViralVideo"]
---

# വിമർശിച്ചവരുടെ വായടപ്പിച്ച് ജാസി! ക്ഷേത്രത്തിൽ മനോഹരമായി ക്ലാസിക് ഡാൻസ്; 'കലയ്ക്ക് മതമില്ല' എന്ന് താരം

> **Lead Summary:** ** സോ**ഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ജാസി ജാസിൽ തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. പലപ്പോഴും വിവാദങ്ങളിലും സൈബർ വിമർശനങ്ങളിലും അകപ്പെടാറുള്ള ജാസി ഇത്തവണ ദേവർമഠം ക്ഷേത്ര നടയിലാണ് മനോഹരമായ ക്ലാസിക് ഡാൻസ് അവതരിപ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

## Article Content

** സോ**ഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ജാസി ജാസിൽ തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. പലപ്പോഴും വിവാദങ്ങളിലും സൈബർ വിമർശനങ്ങളിലും അകപ്പെടാറുള്ള ജാസി ഇത്തവണ ദേവർമഠം ക്ഷേത്ര നടയിലാണ് മനോഹരമായ ക്ലാസിക് ഡാൻസ് അവതരിപ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

> "ഞാൻ പ്രൊഫഷണൽ ക്ലാസിക് ഡാൻസർ ഒന്നുമല്ല, വെറുമൊരു സാധാരണക്കാരിയാണ്. എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. തിരക്കുകൾ കാരണം വെറും മൂന്ന് ദിവസം മാത്രമാണ് പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടിയത്. ഇനിയും നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഡാൻസ് കൃത്യമായി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. കല എന്നത് ഒരു മതത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല, എല്ലാവർക്കും അത് ചെയ്യാം," - നൃത്താവതരണത്തിന് ശേഷം സന്തോഷം പങ്കുവെച്ച് ജാസി പറഞ്ഞു.

> "ചില ആഗ്രഹങ്ങൾ നമ്മളെ തേടി വരും എന്ന് പറയുന്നത് സത്യമാണ്," എന്ന കുറിപ്പോടെയാണ് നൃത്താവതരണത്തിന്റെ ചിത്രങ്ങളും വീഡിയോയും ജാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'മാർഗഴി തിങ്കളല്ലവ...' എന്ന പ്രശസ്തമായ ഗാനത്തിനായിരുന്നു ജാസിയുടെ ചുവടുകൾ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വേദിയിൽ മികച്ചൊരു ദൃശ്യവിസ്മയമാണ് ജാസി തീർത്തതെന്നും, ഉള്ളിലെ കലാഹൃദയം വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും തുടങ്ങി നിരവധിയാളുകളാണ് ജാസിയെ പ്രശംസിച്ച് കമന്റ് ബോക്സിൽ എത്തുന്നത്. വിമർശിച്ചവർക്ക് മുന്നിൽ സ്വന്തം കഴിവുകൊണ്ട് കൈയടി നേടിയിരിക്കുകയാണ് താരം ഇപ്പോൾ.

**English Summary:**

Social media influencer Jassi Jassil fulfilled a long-cherished dream by performing a classical dance at the Devaramatham Temple. Though she is not a professional dancer and practiced for only three days, her performance to 'Margazhi Thingalallava' won wide appreciation online. Jassi said art has no religion and expressed her wish to learn dance formally if given more opportunities.

[A post shared by Binas elora (@binaselora_stories)](https://www.instagram.com/reel/Dd6-nwPOWO7/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/385517/jassi-jassil-classical-dance-temple-praise)