---
title: "'ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ....നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി'; അച്ഛന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ യദുകൃഷ്ണൻ"
english_title: "Actor Yadu Krishnan Father Passed Away Emotional Post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385432/actor-yadu-krishnan-father-passed-away-emotional-social-media-post"
published_at: "2026-10-04T08:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1c6bc8f6f9_actor-yadu-krishnan-father-passed-away-emotional-social-media-post.jpg"
keywords: ["YaduKrishnan", "MalayalamCinema", "CelebrityNews", "Condolence", "FilmIndustry"]
---

# 'ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ....നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി'; അച്ഛന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ യദുകൃഷ്ണൻ

> **Lead Summary:** ** പ്ര**മുഖ ചലച്ചിത്ര-സീരിയൽ താരം യദുകൃഷ്ണന്റെ പിതാവ് അന്തരിച്ചു. അമ്മയുടെ വിയോഗത്തിന് പിന്നാലെ അച്ഛനെയും നഷ്ടപ്പെട്ടതിന്റെ വലിയ സങ്കടത്തിലാണ് താരവും കുടുംബവും. അച്ഛന്റെ വിയോഗത്തിൽ മനസ്സ് തൊടുന്ന ഒരു കുറിപ്പ് യദുകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അച്ഛൻ കിടപ്പിലായിരുന്നുവെങ്കിലും പെട്ടെന്ന് വേർപിരിയുമെന്ന് കരുതിയിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.

## Article Content

** പ്ര**മുഖ ചലച്ചിത്ര-സീരിയൽ താരം യദുകൃഷ്ണന്റെ പിതാവ് അന്തരിച്ചു. അമ്മയുടെ വിയോഗത്തിന് പിന്നാലെ അച്ഛനെയും നഷ്ടപ്പെട്ടതിന്റെ വലിയ സങ്കടത്തിലാണ് താരവും കുടുംബവും. അച്ഛന്റെ വിയോഗത്തിൽ മനസ്സ് തൊടുന്ന ഒരു കുറിപ്പ് യദുകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അച്ഛൻ കിടപ്പിലായിരുന്നുവെങ്കിലും പെട്ടെന്ന് വേർപിരിയുമെന്ന് കരുതിയിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.

അമ്മയുടെ ആണ്ടുശ്രാദ്ധം വരുന്ന ഏഴാം തീയതിയാണെന്നും, അതിനു മുൻപേ താൻ പോകുമെന്ന് അച്ഛൻ പറയുമായിരുന്നെങ്കിലും അതാരും കാര്യമായി എടുത്തിരുന്നില്ലെന്നും യദുകൃഷ്ണൻ കുറിപ്പിൽ ഓർത്തെടുക്കുന്നു. 

**പോസ്റ്റിന്റെ പൂർണരൂപം:**

അമ്മയോടൊപ്പം അച്ഛനും ചേര്‍ന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല. അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുന്‍പേ ഞാന്‍ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ. നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി. സുഖമരണം.

അച്ഛനാഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും. ഒഴിമുറി എന്ന സിനിമ കണ്ടതില്‍പ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങള്‍, ഇഷ്ടങ്ങള്‍, രുചികള്‍, പെരുമാറ്റം, സ്‌നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛന്‍ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. വര്‍ഷങ്ങളായി അച്ഛന്റെ കോളര്‍ ടൂണ്‍ ആയ, അച്ഛനിഷ്ടമുള്ള ഗാനംകൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. ആത്മ ശാന്തി അച്ഛാ.

**English Summary:**

Actor Yadu Krishnan's father passed away recently. The actor shared a deeply emotional post on social media recalling his father's peaceful passing shortly after his mother's death. Yadu Krishnan mentioned that his father had been bedridden for a few days and passed away peacefully after lunch on Wednesday. He added that his father's habits and behavior live on through him. Friends, fans, and colleagues from the film and television industry have poured in condolences for the actor and his family.

### Related Links & Sources
- [Original Story Source](https://moviemax.in/news/385432/actor-yadu-krishnan-father-passed-away-emotional-social-media-post)