---
title: "വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു"
english_title: "Legendary Filmmaker Singeetam Srinivasa Rao Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385417/singeetam-srinivasa-rao-passes-away"
published_at: "2026-10-04T07:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1ac67df789_singeetam-srinivasa-rao-passes-away.jpg"
keywords: ["SingeetamSrinivasaRao", "IndianCinema", "FilmDirector", "PushpakaVimana", "Aditya369"]
---

# വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

> **Lead Summary:** ** **വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വേറിട്ട സംഭാവനകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.

## Article Content

** **വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വേറിട്ട സംഭാവനകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.

വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ രീതികളിലൂടെ ശ്രദ്ധേയനായ സിംഗീതം ശ്രീനിവാസ റാവു, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. സംഭാഷണങ്ങളില്ലാത്ത ചിത്രമായ ‘പുഷ്പക വിമാനം’, തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’, ഫാന്റസി വിഭാഗത്തിൽപ്പെട്ട ‘ഭൈരവ ദ്വീപം’ തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക് സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ തന്നെ പേരിൽ പുറത്തിറങ്ങിയ ‘സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്. തന്റെ 94-ാം വയസ്സിലും സിനിമ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ചലച്ചിത്ര കമ്പം സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

**English Summary:**

Legendary Indian film director Singeetam Srinivasa Rao has died at the age of 94 at Kauvery Hospital in Chennai after age-related ailments. He was celebrated for landmark films such as Pushpaka Vimana, Aditya 369 and Bhairava Dweepam, and his last directorial was Singeetam, produced by Nag Ashwin.

### Related Links & Sources
- [Original Story Source](https://moviemax.in/news/385417/singeetam-srinivasa-rao-passes-away)