---
title: "വിവാഹ ദിവസത്തെ കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഐശ്വര്യ"
english_title: "Aishwarya shares her wedding day kitilan dance video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38538/aishwarya-shares-her-wedding-day-kitilan-dance-video"
published_at: "2022-04-20T23:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62604934ef174_Untitled-1.jpg"
keywords: []
---

# വിവാഹ ദിവസത്തെ കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഐശ്വര്യ

> **Lead Summary:** **ടെ**ലിവിഷൻ ആരാധകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇതേ പരമ്പരയിലൂടെ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ ദേവി.

## Article Content

**ടെ**ലിവിഷൻ ആരാധകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇതേ പരമ്പരയിലൂടെ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ ദേവി.

പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരുന്ന താരത്തിന് വലിയ ആരാധകരും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പാടാത്ത പൈങ്കിളിയിലെ നായക കഥാപാത്രമായ ദേവയുടെ സഹോദരി അവന്തികയായാണ് ഐശ്വര്യ പരമ്പരയിൽ വേഷമിട്ടിരിക്കുന്നത്.

ഏപ്രില്‍ 17നായിരുന്നു വിവാഹം. ഒമാനില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ ഭര്ത്താവ്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രങ്ങള്‍ താരം നേരത്തെയും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചിരിക്കുന്നത് .

താരങ്ങളും ആരാധകരുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തുകയും ചെയ്തു. വിവാഹ ശേഷം സദസിനെ ഇളക്കിമറിച്ച് ഐശ്വര്യയുടെ കിടിലന്‍ ഡാന്‍സുമുണ്ടായിരുന്നു. കൂട്ടുകാരികൾക്കൊപ്പമായിരുന്നു ഐശ്വര്യയുടെ ഡാൻസ്.

ഇപ്പോഴിതാ ഡാൻസിന്റെ ഇടയ്ക്കെടുത്ത ഒരു രസകരമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. വീഡിയോയിൽ രസകരമായ ചില കാര്യങ്ങളുമുണ്ട്. മതിമറന്ന് ഡാൻസ് ചെയ്യുകയാണ് ഐശ്വര്യ.

ആരെയും കൂസാതെ ആർത്തുല്ലസിച്ച് സ്റ്റെപ്പിടുന്നതിനിടയിൽ ഭർത്താവ് സിദ്ധാർത്ഥ് മതിയെടീ എന്ന് പറയുന്നുണ്ടായിരുന്നു. ഈ കാര്യം കാപ്ഷനിലിട്ടാണ് ഐശ്വര്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വലിയ ഊർജത്തോടെയുള്ള ഐശ്വര്യയുടെ ഡാൻസിന് സിദ്ധാർത്ഥും പിന്തുണ കൊടുക്കുന്നുണ്ടായിരുന്നു. എന്തായാലും കല്യാണ ദിവസത്തെ ഡാൻസ് ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ഈ വീഡിയോക്കൊപ്പം തന്നെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38538/aishwarya-shares-her-wedding-day-kitilan-dance-video)