---
title: "'അവന്മാരെ വെറുതെ വിടില്ല, തക്കതായ നിയമനടപടി'; ജാൻവി കപൂറിന്റെ മോർഫ് ചെയ്ത വീഡിയോ പ്രചാരണത്തിൽ പൊട്ടിത്തെറിച്ച് ജൂനിയർ എൻ.ടി.ആർ"
english_title: "Jr NTR Slams Deepfake Video of Janhvi Kapoor, Warns of Legal Action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385369/jr-ntr-slams-deepfake-video-janhvi-kapoor"
published_at: "2026-10-03T16:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0e77d7ca1d_jr-ntr-slams-deepfake-video-janhvi-kapoor.jpg"
keywords: ["JrNTR", "JanhviKapoor", "Deepfake", "AIMisuse", "Devara"]
---

# 'അവന്മാരെ വെറുതെ വിടില്ല, തക്കതായ നിയമനടപടി'; ജാൻവി കപൂറിന്റെ മോർഫ് ചെയ്ത വീഡിയോ പ്രചാരണത്തിൽ പൊട്ടിത്തെറിച്ച് ജൂനിയർ എൻ.ടി.ആർ

> **Lead Summary:** ** 'ദേവര**: പാർട്ട് വൺ' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യുടെ മോർഫ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ കടുത്ത അമർഷവും പ്രതിഷേധവുമായി നടൻ ജൂനിയർ എൻ.ടി.ആർ രംഗത്ത്. ഈ പ്രവൃത്തി അറപ്പുളവാക്കുന്നതും അപമാനകരവുമാണെന്ന് വിശേഷിപ്പിച്ച താരം, ഇത്തരം വൃത്തികെട്ട പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളെന്ന രീതിയിൽ പ്രചരിപ്പിച്ചതാണ് വൻ വിവാദത്തിന് കാരണമായിരിക്കുന്നത്.

## Article Content

** 'ദേവര**: പാർട്ട് വൺ' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യുടെ മോർഫ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ കടുത്ത അമർഷവും പ്രതിഷേധവുമായി നടൻ ജൂനിയർ എൻ.ടി.ആർ രംഗത്ത്. ഈ പ്രവൃത്തി അറപ്പുളവാക്കുന്നതും അപമാനകരവുമാണെന്ന് വിശേഷിപ്പിച്ച താരം, ഇത്തരം വൃത്തികെട്ട പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളെന്ന രീതിയിൽ പ്രചരിപ്പിച്ചതാണ് വൻ വിവാദത്തിന് കാരണമായിരിക്കുന്നത്.

സ്ത്രീകളെ അമ്മമാരായും ദേവിമാരായും കാണുകയും 'മാതൃദേവോ ഭവ' എന്നത് സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്ന് ജൂനിയർ എൻ.ടി.ആർ ചൂണ്ടിക്കാണിച്ചു. എന്നാൽ, നിർമിത ബുദ്ധി ദുരുപയോഗം ചെയ്ത് ഒരു സ്ത്രീയെ ഏറ്റവും നികൃഷ്ടമായ രീതിയിൽ അപമാനിക്കുന്ന നിലയിലേക്ക് ചിലർ അധഃപതിച്ചിരിക്കുന്നു. ഇത്തരം പ്രവൃത്തികൾ വാക്കുകൾക്ക് അതീതമായ നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മോർഫ് ചെയ്ത വ്യാജ വീഡിയോ നിർമിച്ചവരെയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെയും വെറുതെ വിടില്ലെന്നും സാധ്യമായ എല്ലാ നിയമനടപടികളും അവർക്കെതിരെ സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി.

ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് താരം ആരാധകരോടും പൊതുജനങ്ങളോടും കർശനമായി അഭ്യർഥിച്ചു. 'ഇന്ന് ഇത് മറ്റൊരാൾക്കാണെങ്കിൽ നാളെ സ്വന്തം അമ്മയ്ക്കോ സഹോദരിക്കോ ഭാര്യയ്ക്കോ മകൾക്കോ സംഭവിക്കാം. ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണ്' എന്ന് അദ്ദേഹം ഓർമിപ്പിച്ചു. എ.ഐ. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമങ്ങളും കർശന നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും ജൂനിയർ എൻ.ടി.ആർ ആവശ്യപ്പെട്ടു. കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര: പാർട്ട് വൺ' എന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും ഒന്നിച്ചഭിനയിച്ച പ്രണയഗാനമാണ് 'ചുട്ടമല്ലെ'.

Jr NTR has strongly condemned the circulation of a morphed deepfake AI video featuring his Devara co-star Janhvi Kapoor from the song 'Chuttamalle'. Calling the act shameful and disgusting, he warned that those behind creating and spreading it will face strict legal action and urged tougher laws against AI misuse.

### Related Links & Sources
- [Original Story Source](https://moviemax.in/news/385369/jr-ntr-slams-deepfake-video-janhvi-kapoor)