---
title: "'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു', 'അടുത്ത തവണയാകട്ടെ'; വസ്ത്രധാരണത്തെ പരിഹസിച്ച നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അപർണ തോമസ്"
english_title: "Aparna Thomas Claps Back at Troll Over Her Outfit Choice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385368/aparna-thomas-claps-back-outfit-troll"
published_at: "2026-10-03T16:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0e5f818dac_aparna-thomas-claps-back-outfit-troll.jpg"
keywords: ["AparnaThomas", "InstagramTroll", "BodyShaming", "MalayalamCelebrity", "SocialMedia"]
---

# 'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു', 'അടുത്ത തവണയാകട്ടെ'; വസ്ത്രധാരണത്തെ പരിഹസിച്ച നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അപർണ തോമസ്

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ തോമസ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നെഗറ്റീവ് കമന്റുകളുമായി എത്തുന്നവർക്ക് തക്കതായ മറുപടികൾ നൽകി അപർണ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പുതിയ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റിന് അപർണ നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

## Article Content

** സോ**ഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ തോമസ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നെഗറ്റീവ് കമന്റുകളുമായി എത്തുന്നവർക്ക് തക്കതായ മറുപടികൾ നൽകി അപർണ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പുതിയ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റിന് അപർണ നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

അപർണയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് രംഗത്തെത്തിയത്. 'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു നല്ലത്' എന്നായിരുന്നു ഒരാളുടെ അധിക്ഷേപകരമായ കമന്റ്. ഇതിന് യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാതെ, വളരെ കൂളായി 'അടുത്ത തവണയാകട്ടെ' എന്നാണ് അപർണ മറുപടി നൽകിയത്. താരത്തിന്റെ ഈ ബോൾഡ് ആയ മറുപടി ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണത്തെ പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള മോശം കമന്റുകൾക്കുമൊക്കെ ഇതിനു മുൻപും അപർണ ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടനും അവതാരകനുമായ ജീവയുമായുള്ള വിവാഹബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി അപർണ ആരാധകരുമായി പങ്കുവെച്ചത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

> Popular Malayalam celebrity Aparna Thomas has once again won praise for her sharp response to an insulting comment on her Instagram video. When a user mocked her outfit, she coolly replied, “Let it be next time,” and the exchange quickly went viral.

### Related Links & Sources
- [Original Story Source](https://moviemax.in/news/385368/aparna-thomas-claps-back-outfit-troll)