---
title: "കുട്ടി ഷെഫ് ആള് കൊള്ളാമല്ലോ...! ഐസ് ടീ ഉണ്ടാക്കി അച്ഛന് നൽകി മാമാട്ടി; ക്യൂട്ട് വീഡിയോ പങ്കുവെച്ച് കാവ്യ മാധവൻ"
english_title: "Little Chef Alert: Mamathi Makes Iced Tea for Dad; Cute Video Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385189/little-chef-iced-tea-video-"
published_at: "2026-10-02T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf8a8e280a3_little-chef-iced-tea-video-.jpg"
keywords: ["Dileep", "KavyaMadhavan", "Mahalakshmi", "IceTea", "KeralaNews"]
---

# കുട്ടി ഷെഫ് ആള് കൊള്ളാമല്ലോ...! ഐസ് ടീ ഉണ്ടാക്കി അച്ഛന് നൽകി മാമാട്ടി; ക്യൂട്ട് വീഡിയോ പങ്കുവെച്ച് കാവ്യ മാധവൻ

> **Lead Summary:** ** **മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യയും. താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് അത്രയേറെ താല്പര്യമാണ്,ഇപ്പോഴിതാ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

## Article Content

** **മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യയും. താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് അത്രയേറെ താല്പര്യമാണ്,ഇപ്പോഴിതാ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ 'ദേ പുട്ടി'ന്റെ പുതിയ ബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ തമിഴിലും മലയാളത്തിലുമുള്ള പ്രശസ്തരായ താരങ്ങൾ പങ്കെടുത്തിരുന്നു. ദിലീപ് - കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയും ഉദ്ഘാടന ചടങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു. ചെന്നൈയിലെ റസ്റ്റോറന്റിൽ നിന്നുള്ള മാമാട്ടിയുടെ ഏറ്റവും പുതിയൊരു വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ കാവ്യ മാധവൻ പങ്കുവെച്ചിരിക്കുകയാണ്.

കിച്ചണിൽ ഒരു കുട്ടി ഷെഫായി ഐസ് ടീ ഉണ്ടാക്കുന്ന തിരക്കിലാണ് മഹാലക്ഷ്മി എന്ന മാമാട്ടി. 'ഐസ് ടീ സ്പെഷ്യലിസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ഈ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. താൻ തയാറാക്കിയ ഐസ് ടീ അച്ഛൻ ദിലീപിനാണ് മാമാട്ടി കൊണ്ടുപോയി നൽകുന്നത്.തുടർന്ന് അത് കുടിച്ച് 'സൂപ്പർ' എന്ന് പറഞ്ഞ് മകളെ ദിലീപ് അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. വളരെ പെട്ടന്നാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

ദേ പുട്ടിന്റെ ചെന്നൈ ഉദ്ഘാടന വേളയിൽ പ്രശസ്തരായ താരനിര തന്നെ ഒത്തുകൂടിയിരുന്നു. മുതിർന്ന നടികളായ ഷീല, ശാരദ, സീമ എന്നിവർക്കൊപ്പം രാധിക ശരത്കുമാർ, മീന, പ്രശസ്ത കൊറിയോഗ്രാഫർ കലാ മാസ്റ്റർ, നടൻ റിയാസ് ഖാൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

English Summary:

Dileep and Kavya Madhavan's daughter Mahalakshmi's video is viral. At the Chennai inauguration of Dileep's restaurant chain 'Dhe Puttu', Mahalakshmi turned into a little chef making ice tea. Kavya shared the video with caption 'Ice Tea Specialist'. In the video, Mahalakshmi gives the ice tea to her father Dileep who says 'Super'. Stars like Sheela, Sharada, Seema, Radika Sarathkumar, Meena, Kala Master, Riyas Khan attended the opening.

### Related Links & Sources
- [Original Story Source](https://moviemax.in/news/385189/little-chef-iced-tea-video-)