---
title: "'അവരായി അവരുടെ പാടായി, ആ പാവത്തിന്റെ ജീവന്റെ വിലയാണ് കിച്ചു രേണുവിന്റെ അടുത്ത് നിന്ന് രക്ഷപെട്ടത് നന്നായി അല്ലെങ്കിൽ....'; നഷ്ടപരിഹാര തുകയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ"
english_title: "Kollam Sudhi Family Insurance Compensation Discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385146/kollam-sudhi-family-insurance-compensation-discussion"
published_at: "2026-10-02T12:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5f6a86588_kollam-sudhi-family-insurance-compensation-discussion.jpg"
keywords: ["Kollam Sudhi", "Insurance Compensation", "Renu Sudhi", "Kichu"]
---

# 'അവരായി അവരുടെ പാടായി, ആ പാവത്തിന്റെ ജീവന്റെ വിലയാണ് കിച്ചു രേണുവിന്റെ അടുത്ത് നിന്ന് രക്ഷപെട്ടത് നന്നായി അല്ലെങ്കിൽ....'; നഷ്ടപരിഹാര തുകയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ

> **Lead Summary:** **അന്ത**രിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകൾ. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഈ വാർത്തയ്ക്ക് പിന്നാലെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. തുടർന്ന് രേണുവുമായുള്ള സുധിയുടെ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചും, ലഭിക്കുന്ന തുകയുടെ വിഭജനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ആളുകൾ വിവിധ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയാണ്.

## Article Content

**അന്ത**രിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകൾ. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഈ വാർത്തയ്ക്ക് പിന്നാലെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. തുടർന്ന് രേണുവുമായുള്ള സുധിയുടെ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചും, ലഭിക്കുന്ന തുകയുടെ വിഭജനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ആളുകൾ വിവിധ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയാണ്.

തുകയിൽ നിന്നും 25 ശതമാനം വെച്ച് ആശ്രിതർക്ക് തുല്യം കിട്ടാനാണ് സാധ്യത. സുധിയുടെ അമ്മയുടെ പ്രായം പരി​ഗണിച്ച് കിട്ടാനുള്ള തുകയിൽ വ്യത്യാസം വന്നാലും മറ്റ് കിച്ചുവിനും രേണുവിനും മകനും തുല്യമായ വിഹിതം ലഭിക്കും. അതേസമയം കിച്ചുവിന്റെ അമ്മയെ സുധി നിയമപരമായി ഡിവോഴ്സ് ചെയ്തിട്ടില്ലെങ്കിൽ രേണുവിന് വിഹിതം കിട്ടുകയും ഇല്ല എന്നാണ് ഒരാൾ കുറിച്ചത്. ഇതൊക്കെ വിധി പകർപ്പ് പുറത്ത് വന്നാലെ അറിയൂ. എന്തായാലും കിച്ചുവിനും അച്ഛമ്മക്കും പകുതി കിട്ടണം. കിച്ചുവിനാണ് എല്ലാം നഷ്ടപ്പെട്ടത് എന്നാണ് മറ്റൊരാൾ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കിട്ട് കുറിച്ചത്. ഭാര്യയ്ക്ക് ആയിരിക്കും വിഹിതം കൂടുതൽ കിട്ടുക. കിച്ചുവിനും കിട്ടും.

രണ്ടാമത്തെ കുട്ടിക്ക് മേജർ ആവാതെ വിഹിതം കിട്ടില്ല. മേജർ ഷെയർ രേണുവിന് കിട്ടും. അതും ലീഗലി സുധിയുടെ ഭാര്യയാണെങ്കിൽ മാത്രം, ഇന്ത്യയുടെ നിയമമനുസരിച്ച് നഷ്ടപരിഹാരതുക കിട്ടാൻ പാടാണ്. എതിർഭാ​ഗം അപ്പീലിന് പോയാൽ കുറച്ച് തുകയെ കിട്ടു. കിച്ചുവിന് മാത്രമാണ് നഷ്ടം. അവന് ആകെ ഉണ്ടായിരുന്ന അച്ഛനും പോയി. ആ കുട്ടിക്കാണ് നഷ്ടപരിഹാരത്തിന് ഏറ്റവും യോ​ഗ്യത.

കിച്ചു രേണുവിന്റെ അടുത്ത് നിന്ന് രക്ഷപെട്ടത് നന്നായി അല്ലെങ്കിൽ അവന് കിട്ടുന്ന വിഹിതം രേണുവും കുടുംബവും കൂടി കൈപിടിയിൽ ആക്കിയേനെ, ആർക്ക് കൊടുത്താലും വേണ്ടില്ല. സുധിയുടെ മൂത്ത മോന് കൊടുക്കേണ്ടത് കൊടുത്ത് ആ കുട്ടിയെ ഒഴിവാക്കി വിടണം. അതിനെ ഇട്ട് വലിപ്പിക്കരുത്. അവന് ഒരു വീട് വെക്കണം എന്ന് പറഞ്ഞിരുന്നു.

അതൊക്ക വെച്ച് സെറ്റ് ആവട്ടെ, ഇനി എന്തൊക്കെ കാണേണ്ടി വരും അല്ലേ... ആ പാവത്തിന്റെ ജീവന്റെ വിലയാണ്. മരിച്ചുപോയ ആളോട് ആത്മാർത്ഥ സ്നേഹം ഉള്ള ആൾക്ക് കിട്ടട്ടെ എന്ന് കുറിച്ചവരുമുണ്ട്. രേണു നിയമപരമായി സുധിയെ കല്യാണം കഴിഞ്ഞതാണോയെന്ന് ഒരാൾ കമന്റിൽ ചോ​ദിച്ചപ്പോൾ അല്ലെന്നും രേണുവിന്റെ പക്കലുള്ള ഡോക്യുമെന്റ് ഫേക്കാണ്. പക്ഷെ നമ്മൾ അതൊന്നും പറയണ്ട അവരായി അവരുടെ പാടായി എന്നാണ് ഷെഫീന ബീവി മറുപടിയായി കുറിച്ചത്.

അതേസമയം ആശ്രിതർക്ക് ലഭിക്കാൻ പോകുന്ന വിഹിതത്തെ കുറിച്ചുള്ള ആളുകളുടെ സംശയത്തിന് ഒരാൾ മറുപടിയായി കുറിച്ചത് ഇങ്ങനെയായിരുന്നു... സുധി എടുത്ത ഇൻഷുറൻസ് അല്ല. വാഹന അപകട ഇൻഷുറൻസാണ്. അതുകൊണ്ടാണ് ആശ്രിതർക്ക് എല്ലാം കിട്ടിയത്. രേണുവിനും അമ്മയ്ക്കും കുറച്ച് കുറവ് ആയിരിക്കും. മക്കൾ രണ്ട് പേർക്കും ഒരുപോലെ കിട്ടും. പക്ഷെ ഇളയ കുട്ടി മൈനർ ആയതിനാൽ 18 വയസ് വരെ തൊടാൻ ആകില്ല. പലിശ പോലും എടുക്കാൻ പറ്റില്ല. 18 വയസിനുശേഷം അത് പൂർണ്ണമായും കിട്ടും. എല്ലാവർക്കും കുറഞ്ഞത് 44 ലക്ഷം വീതം കിട്ടും എന്നുമാണ് അയാൾ കുറിച്ചത്.

**English Summary: **Following the court order directing insurance companies to provide 1.77 crore rupees as compensation to the family of the late artist Kollam Sudhi, various discussions regarding the distribution of the compensation amount among his dependents have sparked across social media platforms.

### Related Links & Sources
- [Original Story Source](https://moviemax.in/news/385146/kollam-sudhi-family-insurance-compensation-discussion)