---
title: "'പോരുന്നോ എന്റെ കൂടെ...', മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് തിരിച്ചെത്തുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ട്രെയ്‌ലർ വൈറൽ"
english_title: "Thenmavin Kombathu 4K Trailer Released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385143/thenmavin-kombathu-4k-re-release-trailer"
published_at: "2026-10-02T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5929b3a4b_thenmavin-kombathu-4k-re-release-trailer.jpg"
keywords: ["Thenmavin Kombathu", "Mohanlal", "Priyadarshan", "4K Re-release", "Malayalam Cinema"]
---

# 'പോരുന്നോ എന്റെ കൂടെ...', മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് തിരിച്ചെത്തുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ട്രെയ്‌ലർ വൈറൽ

> **Lead Summary:** ** മല**യാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 1994ൽ പുറത്തിറങ്ങിയ ഈ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തിയറ്ററുകളിലെത്തുകയാണ്.

## Article Content

** മല**യാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 1994ൽ പുറത്തിറങ്ങിയ ഈ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തിയറ്ററുകളിലെത്തുകയാണ്.

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്.

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രത്തിന്റെ പഴയ ഓർമ്മകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നതിനൊപ്പം പുതിയൊരു തിയറ്റർ അനുഭവത്തിന്റെ പ്രതീക്ഷയും നൽകുന്നതാണ് പുതിയ ട്രെയ്‌ലർ. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തെയും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഗൃഹാതുരത്വം പൂർണ്ണമായും നിലനിർത്തുന്നുണ്ട്.

ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും കൂടുതൽ തിയേറ്റർ അനുഭവം നൽകുന്ന തരത്തിലാണ് പുതിയ സൗണ്ട് മിക്സ് ഒരുക്കിയിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.

4K ദൃശ്യങ്ങളും ഡോൾബി അറ്റ്‌മോസ് ശബ്ദവും ഒരുമിക്കുന്നതോടെ ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷ വർധിപ്പിക്കുന്നതാണ് പുറത്തുവന്ന ട്രെയ്‌ലർ. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രത്തിന്റെ തിരിച്ചുവരവിനായി വലിയ ആവേശത്തിലാണ് സിനിമാപ്രേമികൾ.

**English Summary: **

The official 4K re-release trailer of the evergreen Malayalam classic 'Thenmavin Kombathu', directed by Priyadarshan and starring Mohanlal and Shobhana, has been released. Remastered in 4K with Dolby Atmos sound by Matinee Now and E 4 Entertainment, the film is scheduled for a global theatrical re-release on October 8.

### Related Links & Sources
- [Original Story Source](https://moviemax.in/news/385143/thenmavin-kombathu-4k-re-release-trailer)