---
title: "പൊക്കമില്ലാവാത്തവരെ പ്രദർശന വസ്തുവാക്കി; 'അമ്മു-നിമ്മു കാർണിവൽ' വിവാദത്തിൽ, ആക്ഷേപത്തിന് മറുപടിയുമായി അഹാനകൃഷ്ണ"
english_title: "Ahana Krishna Pre Wedding Carnival Controversy and Response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385041/ahana-krishna-pre-wedding-carnival-controversy"
published_at: "2026-10-01T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe40338ab48_ahana.jpg"
keywords: ["Ahana Krishna", "Nimish Ravi", "Ahana wedding controversy", "Dwarfism controversy"]
---

# പൊക്കമില്ലാവാത്തവരെ പ്രദർശന വസ്തുവാക്കി; 'അമ്മു-നിമ്മു കാർണിവൽ' വിവാദത്തിൽ, ആക്ഷേപത്തിന് മറുപടിയുമായി അഹാനകൃഷ്ണ

> **Lead Summary:** ** നടി **അഹാന കൃഷ്ണയുടെയും സിനിമാറ്റോഗ്രാഫർ നിമിഷ് രവിയുടെയും വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സെപ്റ്റംബർ 13ന് കോവളത്തെ താജ് ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിൽ ദുർഖർ സൽമാൻ, റിഷബ് ഷെട്ടി, മമിതാ ബൈജു തുടങ്ങിയ പ്രമുഖർ അതിഥികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് ശേഷം അഹാന പുറത്തുവിട്ട 'അമ്മു-നിമ്മു' കാർണിവൽ പ്രീ വെഡിങ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

## Article Content

** നടി **അഹാന കൃഷ്ണയുടെയും സിനിമാറ്റോഗ്രാഫർ നിമിഷ് രവിയുടെയും വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സെപ്റ്റംബർ 13ന് കോവളത്തെ താജ് ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിൽ ദുർഖർ സൽമാൻ, റിഷബ് ഷെട്ടി, മമിതാ ബൈജു തുടങ്ങിയ പ്രമുഖർ അതിഥികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് ശേഷം അഹാന പുറത്തുവിട്ട 'അമ്മു-നിമ്മു' കാർണിവൽ പ്രീ വെഡിങ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ഈ ആഘോഷത്തിൽ ഉയരം കുറഞ്ഞ (ഡ്വാർഫിസം ഉള്ള) മനുഷ്യരെ പ്രദർശന വസ്തുവാക്കിയെന്നും അലങ്കാരത്തിനായി ഉപയോഗിച്ചുവെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മറുപടിയുമായി അഹാന തന്നെ നേരിട്ട് രംഗത്തെത്തി. ഒരു ഏജൻസി മുഖേനയാണ് പ്രൊഫഷണലായ ജഗ്ഗർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തതെന്നും, ഉയരമോ ലിംഗഭേദമോ നോക്കി ആരെയും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.

> "അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അലങ്കാര വസ്തുക്കൾ ആയിരുന്നില്ല. കാര്യം അറിയാതെ വിധി പറയുമ്പോൾ, ഒബ്ജെക്റ്റിഫിക്കേഷൻ നടത്തുന്നത് ഞങ്ങൾ അല്ലെന്നാണ് മനസിലാക്കുന്നത്" എന്നും അഹാന കൂട്ടിച്ചേർത്തു. അതേസമയം, അഹാനയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പലയിടങ്ങളിൽ നിന്നും വിവേചനം നേരിടുന്ന ഒരു വിഭാഗം മനുഷ്യർ അവരുടെ ജോലിയിലൂടെ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നും, അത് അവരുടെ ഉപജീവനമാർഗമാണെന്ന് മനസിലാക്കണമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് അവർക്ക് ലഭിച്ചതെന്നും ചിലർ പ്രതികരിച്ചു.

**English Summary:**

Actor Ahana Krishna and cinematographer Nimish Ravi's pre-wedding carnival celebrations have sparked a controversy online after critics accused them of using people with dwarfism as decorative exhibition objects. Responding to the backlash, Ahana clarified that the artists were booked professionally through an agency as carnival performers and not chosen based on physical attributes. While the issue drew sharp criticism, several supporters also backed the actor, pointing out that it is a legitimate livelihood and performance opportunity for the artists.

### Related Links & Sources
- [Original Story Source](https://moviemax.in/news/385041/ahana-krishna-pre-wedding-carnival-controversy)