---
title: "ഒടുവിൽ കുടുംബത്തിന് തുണയായി കോടതി വിധി! കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി"
english_title: "Kollam Sudhi Family Compensation 1.77 Crore Court Order Kottayam MACT Insurance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384887/kollam-sudhi-family-compensation-177-crore-kottayam-mact-court"
published_at: "2026-09-30T15:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abce55c8cb4e_kollam-sudhi-family-compensation-177-crore-kottayam-mact-court.jpg"
keywords: ["Kollam Sudhi", "Kollam Sudhi Accident", "MACT Court", "Kerala Film News"]
---

# ഒടുവിൽ കുടുംബത്തിന് തുണയായി കോടതി വിധി! കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

> **Lead Summary:** ** **സിനിമ ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ.

## Article Content

** **സിനിമ ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ.

നീണ്ടകാലമായി കേസിൽ പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഉത്തരവിലെ വിശദമായ വിവരങ്ങൾ പുറത്തുവരാനുണ്ട്.2023 ജൂൺ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്.

മൂന്ന് സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

English Summary:

The Kottayam MACT Court has ordered an insurance company to pay Rs 1.77 crore as compensation to the dependents of film and television actor Kollam Sudhi. The compensation will go to his wife, mother, and two children. Sudhi died in a car accident at Kaipamangalam in Thrissur on June 5, 2023.

### Related Links & Sources
- [Original Story Source](https://moviemax.in/news/384887/kollam-sudhi-family-compensation-177-crore-kottayam-mact-court)