---
title: "കൊച്ചുമകനും ബി​ഗ് സ്ക്രീനിലേക്ക്; സന്തോഷം പങ്കുവെച്ച് അമിതാഭ് ബച്ചൻ"
english_title: "Grandson to the big screen; Amitabh Bachchan shares happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38486/grandson-to-the-big-screen-amitabh-bachchan-shares-happiness"
published_at: "2022-04-20T17:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ff2ff78ae5_amita bachan.jpg"
keywords: []
---

# കൊച്ചുമകനും ബി​ഗ് സ്ക്രീനിലേക്ക്; സന്തോഷം പങ്കുവെച്ച് അമിതാഭ് ബച്ചൻ

> **Lead Summary:** ബച്ചൻ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിലേക്ക്. അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദയാണ് ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷൻ മ്യൂസിക്കൽ ഫിലിം ‘ദി ആർച്ചീസ്’ ആണ് അ​ഗസ്ത്യയടെ കന്നിച്ചിത്രം.

## Article Content

ബച്ചൻ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിലേക്ക്. അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദയാണ് ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷൻ മ്യൂസിക്കൽ ഫിലിം ‘ദി ആർച്ചീസ്’ ആണ് അ​ഗസ്ത്യയടെ കന്നിച്ചിത്രം.

[**https://www.instagram.com/p/Cceyc9JpFy9/?utm_source=ig_embed&ig_rid=112f0960-933f-46f7-a48c-f1babb396cb4**](https://www.instagram.com/p/Cceyc9JpFy9/?utm_source=ig_embed&ig_rid=112f0960-933f-46f7-a48c-f1babb396cb4)

‘അഗസ്ത്യ, നിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയിൽ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്നേഹവും ആശംസകളും... നന്നായി ചെയ്യൂ... നമ്മുടെ പതാക പാറിപ്പറക്കട്ടെ’, എന്നാണ് ബച്ചൻ ട്വിറ്റ് ചെയ്തത്. അഭിഷേക് ബച്ചനും അ​ഗസ്ത്യക്ക് ആശംസകളർപ്പിച്ചിട്ടുണ്ട്.

അമിതാഭ്‌ ബച്ചന്റെ മകൾ ശ്വേതാ ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. സോയാ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോമിക് കഥാപാത്രമായ ആർച്ചി ആൻഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്.

ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38486/grandson-to-the-big-screen-amitabh-bachchan-shares-happiness)