---
title: "അജയ് ദേവ്ഗണിനൊപ്പം തബു ; 'കൈതി' ഹിന്ദി റീമേക്ക് റിലീസ് പ്രഖ്യാപിച്ചു"
english_title: "Tabu with Ajay Devgan; Hindi remake of 'Kaithi' announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38481/tabu-with-ajay-devgan-hindi-remake-of-kaithi-announced"
published_at: "2022-04-20T16:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625feeb73767f_kaithi.jpg"
keywords: []
---

# അജയ് ദേവ്ഗണിനൊപ്പം തബു ; 'കൈതി' ഹിന്ദി റീമേക്ക് റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** 2019ൽ കോളിവുഡിലിറങ്ങിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി' എന്ന ലോകേഷ് കനകരാജ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയവുമായി.

## Article Content

2019ൽ കോളിവുഡിലിറങ്ങിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി' എന്ന ലോകേഷ് കനകരാജ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയവുമായി.

ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

[**https://www.instagram.com/p/CciIV4IJ4yI/?utm_source=ig_embed&ig_rid=e1b41579-fe44-492c-9784-0ea2ffad8db2**](https://www.instagram.com/p/CciIV4IJ4yI/?utm_source=ig_embed&ig_rid=e1b41579-fe44-492c-9784-0ea2ffad8db2)

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2023 മാർച്ച് 30ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

'തമിഴിലെ സൂപ്പർഹിറ്റ് ചിത്രം കൈതിയുടെ റീമേക്കായ ഭോലായുടെ റിലീസ് തിയതി സന്തോഷപൂർവ്വം അറിയിക്കുന്നു. 2023 മാർച്ച് 30നാണ് സിനിമ റിലീസ് ചെയ്യുന്നത്' എന്ന് അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു.

കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് സിനിമ ഹിന്ദിയിലും എത്തിക്കുന്നത്. ധർമേന്ദ്ര ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിനൊപ്പം തബുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാം ചിത്രമാണ് കൈതി. 2017ല്‍ പുറത്തെത്തിയ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/38481/tabu-with-ajay-devgan-hindi-remake-of-kaithi-announced)