---
title: "'ആതിരയുടെ കുഞ്ഞു രാജകുമാരൻ'; വിശേഷങ്ങൾക്കൊപ്പം ചിത്രം പങ്കുവെച്ച് താരം"
english_title: "The photo shared by Athira Madhav is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38472/the-photo-shared-by-athira-madhav-is-now-going-viral"
published_at: "2022-04-20T16:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fe32b30200_ananya.jpg"
keywords: []
---

# 'ആതിരയുടെ കുഞ്ഞു രാജകുമാരൻ'; വിശേഷങ്ങൾക്കൊപ്പം ചിത്രം പങ്കുവെച്ച് താരം

> **Lead Summary:** കഴിഞ്ഞ ആഴ്‍ചയാണ് 'കുടുംബവിളക്ക്' സീരിയൽ താരം ആതിര മാധവ് അമ്മയായ വിവരം പുറത്തുവന്നത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്.

## Article Content

കഴിഞ്ഞ ആഴ്‍ചയാണ് 'കുടുംബവിളക്ക്' സീരിയൽ താരം ആതിര മാധവ് അമ്മയായ വിവരം പുറത്തുവന്നത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്.

ആൺകുഞ്ഞ് ആണെന്നും എന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു രസകരമായി അമൃത അറിയിച്ചത്. ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് എത്തിയിരിക്കുകയാണ് ആതിര.

**

തന്റെ ഏറെ പ്രിയപ്പെട്ട ആരാധകർക്കായി അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത് . പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം.

[https://www.instagram.com/p/CcFYCtLv2Sb/?utm_source=ig_embed&ig_rid=8c3e15dc-241a-4757-9846-437ad0d1eedc**](https://www.instagram.com/p/CcFYCtLv2Sb/?utm_source=ig_embed&ig_rid=8c3e15dc-241a-4757-9846-437ad0d1eedc)

തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38472/the-photo-shared-by-athira-madhav-is-now-going-viral)