---
title: "സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു"
english_title: "Music Director Rinil Gautham Passes Away Due To Heart Attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384559/music-director-rinil-gautham-passes-away-heart-attack"
published_at: "2026-09-28T15:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba40081513e_music-director-rinil-gautham-passes-away-heart-attack.jpg"
keywords: ["Rinil Gautham", "Music Director Rinil Gautham Death", "FEFKA"]
---

# സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു

> **Lead Summary:** ** **പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ്. ജനപ്രിയൻ, വാധ്യാർ, പിഗ്മാൻ, സാന്റ് സിറ്റി, വടു, കാന്താരി, നജസ്സ്, വേലുകാക്ക തുടങ്ങിയ സിനിമകൾക്കും നിരവധി സീരിയലുകൾക്കും സംഗീത ആൽബങ്ങൾക്കും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്.

## Article Content

** **പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ്. ജനപ്രിയൻ, വാധ്യാർ, പിഗ്മാൻ, സാന്റ് സിറ്റി, വടു, കാന്താരി, നജസ്സ്, വേലുകാക്ക തുടങ്ങിയ സിനിമകൾക്കും നിരവധി സീരിയലുകൾക്കും സംഗീത ആൽബങ്ങൾക്കും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ പൂർണത്രയീശനെ സ്തുതിച്ചുകൊണ്ടുള്ള 'പദ്മഹാരപ്രിയ പദ്മനാഭപ്രഭോ' എന്ന ഭക്തിഗാനത്തിലൂടെ ഏറെ ശ്രദ്ധേയനായി.പ്രശസ്ത സംവിധായകൻ ലാൽജോസ് അഭിനയിക്കുന്ന, ചിത്രീകരണം പൂർത്തിയായ സിനിമയുടെ തിരക്കഥാകൃത്താണ്. ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന 'റൂഹ' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ വിപുലമായ സൗഹൃദവലയമുള്ള വ്യക്തിയായിരുന്നു റിനിൽ. അപ്രതീക്ഷിത വിയോഗത്തിൽ സഹപ്രവർത്തകർ ഞെട്ടലിലാണ്.വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ-ദേവകി ദമ്പതികളുടെ മകനായ റിനിൽ ദീർഘകാലമായി തൃപ്പൂണിത്തുറയിലാണ് താമസം.പൊതുദർശനം നാളെ രാവിലെ 10 മണി മുതൽ എരൂരിലെ കൊപ്പറമ്പ് അയ്യൻകാളി സ്മാരക മന്ദിരത്തിൽ നടക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഇരുമ്പനം പൊതുശ്മശാനത്തിൽ.

English Summary:

Famous music director Rinil Gautham (50) passed away due to heart attack at Tripunithura Devi Hospital. He is executive member of FEFKA Music Directors Union. He composed music for films like Janapriyan, Vadhiyar, Pigman, Sand City and many serials. His devotional song Padmaharapriya Padmanabhaprabho praising Poornathrayeesa was very famous. He is also scriptwriter of a film starring Lal Jose and acted in lead role in film Rooha. Public viewing tomorrow 10 am at Eloor Kopparambu Ayyankali Memorial and cremation at 12 pm at Irumbam public crematorium.

### Related Links & Sources
- [Original Story Source](https://moviemax.in/news/384559/music-director-rinil-gautham-passes-away-heart-attack)