---
title: "ഫോൺ സംഭാഷണത്തിന് പിന്നാലെ മരണം? സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ"
english_title: "Social Media Influencer Nidhi Tiwari Found Dead Madhya Pradesh Singrauli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384534/influencer-nidhi-tiwari-found-dead-madhya-pradesh-singrauli "
published_at: "2026-09-28T14:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba2ba8cc960_influencer-nidhi-tiwari-found-dead-madhya-pradesh-singrauli.jpg"
keywords: ["Nidhi Tiwari", "Influencer Death", "Madhya Pradesh", "Singrauli"]
---

# ഫോൺ സംഭാഷണത്തിന് പിന്നാലെ മരണം? സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ

> **Lead Summary:** **** 16 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ. സിംഗ്രൗലിയിലെ ഭൂസാ മോർ പ്രദേശത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**** 16 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ. സിംഗ്രൗലിയിലെ ഭൂസാ മോർ പ്രദേശത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഫേസ്ബുക്കിൽ 9 ലക്ഷവും ഇൻസ്റ്റയിൽ 7 ലക്ഷവും ഫോളോവേഴ്സ്. റീലുകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധേയ. 2024ൽ മിസ് പ്രിറ്റി ഇന്ത്യ കിരീടം നേടി. മോഡലിങ്, അഭിനയ മേഖലകളിൽ സജീവമാകുന്നതിനിടെയാണ് മരണം.

ശനിയാഴ്ച വൈകിട്ട് ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് മരണമെന്ന് സൂചന. കോൾ റെക്കോർഡുകൾ, ഡിജിറ്റൽ ഇടപെടലുകൾ പരിശോധിക്കുകയാണെന്ന് പൊലീസ്. കുടുംബം, പരിചയക്കാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതായി മോർവ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര സിങ് പറഞ്ഞു.

English Summary:

Social media influencer from Madhya Pradesh Nidhi Tiwari (30) with over 16 lakh followers found dead. Found dead at house in Bhusa Mor area of Singrauli. Police registered case and started investigation. She had 9 lakh followers on Facebook and 7 lakh on Instagram. Gained attention through reels and local cultural programs. Won 'Miss Pretty India' crown in 2024. Death occurred while focusing on modelling and acting. On Saturday evening Nidhi spoke to someone on phone, death followed after that. Police checking details related to phone conversation, call records, digital interactions and other evidence. Morwa police station in-charge Dr. Gyanendra Singh said information is being collected from Nidhi's family, acquaintances and others related to case.

### Related Links & Sources
- [Original Story Source](https://moviemax.in/news/384534/influencer-nidhi-tiwari-found-dead-madhya-pradesh-singrauli )