---
title: "കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കല്‍പ്പറ്റ നാരായണന്‍; കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രേംകുമാര്‍"
english_title: "Kalpetta Narayanan Sahitya Akademi Chairman G Venugopal Sangeetha Nataka Akademi Chairman Actor Premkumar KSFDC Chairman Ranjith Film Welfare Board UDF Government"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384257/kalpetta-narayanan-sahitya-akademi-chairman-g-venugopal-sangeetha-nataka-akademi-premkumar-ksfdc-chairman-udf-government"
published_at: "2026-09-26T11:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab75d3e06739_kalpetta-narayanan-sahitya-akademi-chairman-g-venugopal-sangeetha-nataka-akademi-premkumar-ksfdc-chairman-udf-government.jpg"
keywords: ["Kalpetta Narayanan", "Sahitya Akademi Chairman", "G Venugopal", "Sangeetha Nataka Akademi Chairman", "Premkumar", "KSFDC Chairman", "UDF Government"]
---

# കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കല്‍പ്പറ്റ നാരായണന്‍; കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രേംകുമാര്‍

> **Lead Summary:** **ക**ല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും.

## Article Content

**ക**ല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും.

എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ ആയേക്കും. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് നിയമനം നൽകിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പ്രേംകുമാര്‍ എത്തുമ്പോൾ ആലപ്പി അഷറഫ് വൈസ് ചെയര്‍മാന്‍ ആവും.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍- ഹേമന്ത്കുമാര്‍, സെക്രട്ടറി: പ്രദീപ്കുമാര്‍ എന്‍.വി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍: പ്രൊഫ. പ്രകാശ് മൂര്‍ത്തി, വൈസ് ചെയര്‍മാന്‍: ടി. ആർ ഉദയകുമാർ, സെക്രട്ടറി: വൈക്കം എം.കെ ഷിബു, കേരള ഫോക്‌ലോർ അക്കാദമി ചെയര്‍മാന്‍: സുരേഷ് ബാബു എളയാവൂർ, വൈസ് ചെയർമാൻ -ശ്രീരാമൻ കൊയ്യോൻ, മെമ്പര്‍ സെക്രട്ടറി: പ്രദീപ് കുമാർ എം. പയ്യന്നൂര്‍ എന്നിവരും ആയേക്കും.

**English Summary:**

Thiruvananthapuram: UDF government decided Kalpetta Narayanan as Sahitya Akademi chairman, report says. G Venugopal will be appointed as Sangeetha Nataka Akademi chairman and actor Premkumar as KSFDC chairman. M Ranjith may become Chalachitra Kshemanidhi Board chairman. UDF government has given appointment to Premkumar who was removed from Chalachitra Academy post by LDF government. MP Surendran will come as Kerala Sahitya Akademi secretary. When Premkumar comes as KSFDC chairman, Alappi Ashraf will be vice chairman. Kerala Sangeetha Nataka Akademi vice chairman Hemanthkumar, secretary Pradeepkumar NV, Kerala Lalithakala Akademi chairman Prof Prakash Moorthy, vice chairman TR Udayakumar, secretary Vaikom MK Shibu, Kerala Folklore Akademi chairman Suresh Babu Elayavoor, vice chairman Sreeraman Koyyon, member secretary Pradeep Kumar M Payyannur may also be appointed.

### Related Links & Sources
- [Original Story Source](https://moviemax.in/news/384257/kalpetta-narayanan-sahitya-akademi-chairman-g-venugopal-sangeetha-nataka-akademi-premkumar-ksfdc-chairman-udf-government)