---
title: "നല്‍കാമെന്ന് പറഞ്ഞത് കോടികള്‍; പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍"
english_title: "South Indian superstar Allu Arjun has pulled out of a tobacco advertisement despite being promised crores."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38425/south-indian-superstar-allu-arjun-has-pulled-out-of-a-tobacco-advertisement-despite-being-promised-crores"
published_at: "2022-04-20T12:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fb237b5987_allu.jpg"
keywords: []
---

# നല്‍കാമെന്ന് പറഞ്ഞത് കോടികള്‍; പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍

> **Lead Summary:** കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്നും പിന്മാറി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് അല്ലു അര്‍ജുന്‍ പിന്മാറിയത്.പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

## Article Content

കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്നും പിന്മാറി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് അല്ലു അര്‍ജുന്‍ പിന്മാറിയത്.പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗികാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേര്‍ അല്ലു അര്‍ജുന് അഭിനന്ദനവുമായും എത്തി. ’പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരമിപ്പോള്‍. ഒന്നാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിച്ചത്.

ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലുവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു പുഷ്പയിലേത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/38425/south-indian-superstar-allu-arjun-has-pulled-out-of-a-tobacco-advertisement-despite-being-promised-crores)