---
title: "'കോടതി ഉത്തരവിൽ ഒരുപാട് സന്തോഷം, സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്നത് കഷ്ടം'; പ്രതികരണവുമായി അൻസിബ"
english_title: " Ansiba Hassan Complaint Against Lakshmi Priya Court Orders Police To Register Case Ernakulam Magistrate High Court Social Media Defamation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384188/ansiba-hassan-complaint-lakshmi-priya-case-court-order-police-ernakulam-magistrate-high-court"
published_at: "2026-09-25T19:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6752ec302b0_actress-ansiba-court-case-lakshmi-priya-social-media-abuse.jpg"
keywords: ["Ansiba Hassan", "Lakshmi Priya", "Defamation Case"]
---

# 'കോടതി ഉത്തരവിൽ ഒരുപാട് സന്തോഷം, സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്നത് കഷ്ടം'; പ്രതികരണവുമായി അൻസിബ

> **Lead Summary:** **സാ**മൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശിച്ചത്.

## Article Content

**സാ**മൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശിച്ചത്.

മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് അൻസിബ ഹസൻ പറഞ്ഞു. കോടതി ഉത്തരവിൽ ഏറെ സന്തോഷമുണ്ടെന്നും സാധാരണ പൗരന് പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യം ആശങ്കാജനകമാണെന്നും അൻസിബ പ്രതികരിച്ചു.

ഉന്നതരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഒരു വാക്ക് പറഞ്ഞാൽ പോലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടെന്നും, എന്നാൽ തന്റെ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും അൻസിബ ആരോപിച്ചു. ആഭ്യന്തര മന്ത്രിയെപ്പോലും പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

അശ്ലീല പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നുമാണ് ലക്ഷ്മി പ്രിയക്കെതിരെ അൻസിബയുടെ പരാതി. നേരത്തെ ഇതുസംബന്ധിച്ച് അൻസിബ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.

തുടർന്നാണ് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു ആദ്യം കോടതി നിർദേശിച്ചത്. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പരാതി വീണ്ടും പരിശോധിക്കാൻ കീഴ്‌ക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്.

**English Summary:**

Court directed police to register case against actress Lakshmi Priya on complaint by Ansiba Hassan alleging defamation through social media. Report says Ansiba told Asianet News she is very happy with court order, after filing three complaints at three stations police did not register case, ordinary citizen does not get justice at police station while FIR is filed immediately for a word against high political leaders and police even cheated Home Minister. Ernakulam Magistrate Court gave direction to register case. Ansiba had earlier approached police alleging Lakshmi Priya made personal defamation with obscene remarks and remarks insulting womanhood. After no case was filed she moved magistrate court which ordered to consider as private complaint. She then approached High Court which directed lower court to re-examine complaint.

### Related Links & Sources
- [Original Story Source](https://moviemax.in/news/384188/ansiba-hassan-complaint-lakshmi-priya-case-court-order-police-ernakulam-magistrate-high-court)