---
title: "വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് അവര്‍ സെല്‍ഫി ചോദിച്ചു: നവ്യ നായര്‍"
english_title: "Even when she was crying in pain, she asked me for a selfie: Navya Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38418/even-when-she-was-crying-in-pain-she-asked-me-for-a-selfie-navya-nair"
published_at: "2022-04-20T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fab90767a3_navya.jpg"
keywords: []
---

# വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് അവര്‍ സെല്‍ഫി ചോദിച്ചു: നവ്യ നായര്‍

> **Lead Summary:** വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ പത്ത് വര്‍ഷത്തിന് ശേഷം ഒരുത്തീയിലൂടെയാണ് തിരികെ വന്നിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ മനസ് തുറക്കുകയാണ്.

## Article Content

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ പത്ത് വര്‍ഷത്തിന് ശേഷം ഒരുത്തീയിലൂടെയാണ് തിരികെ വന്നിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ മനസ് തുറക്കുകയാണ്.

കലാകാരന്മാരുടെ മനസ് വിഷമിക്കുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ലെന്നാണ് നവ്യ പറയുന്നത്. വേദനിച്ചിരിക്കുന്ന സമയത്ത് സെല്‍ഫി ചോദിച്ച് ആരാധകരെത്തിയ സംഭവവും നവ്യ പങ്കുവെച്ചു. ഒരു അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു.

വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.

തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കവെ നവ്യ പറഞ്ഞത് വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് തിരികെ വരുന്ന ഫീലായിരുന്നുവെന്നാണ്. അതേസമയം, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്നും നവ്യ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38418/even-when-she-was-crying-in-pain-she-asked-me-for-a-selfie-navya-nair)