---
title: "സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം"
english_title: "Urfi Javed owns a new vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38395/urfi-javed-owns-a-new-vehicle"
published_at: "2022-04-20T10:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f955e5705e_urfi.jpg"
keywords: []
---

# സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

> **Lead Summary:** ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ് . ഇപ്പോഴിതാ ഒരു ജീപ്പ് കോംപസ് എസ്‌യുവി വാങ്ങിയാണ് താരം വാഹനലോകത്ത് ശ്രദ്ധേയയാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ് . ഇപ്പോഴിതാ ഒരു ജീപ്പ് കോംപസ് എസ്‌യുവി വാങ്ങിയാണ് താരം വാഹനലോകത്ത് ശ്രദ്ധേയയാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്‌ലിഫ്റ്റ് ചെയ്‍ത പതിപ്പിൽ നൽകാത്ത ഹൈഡ്രോ ബ്ലൂ പെയിന്റ് സ്‍കീമിലാണ് എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനർത്ഥം ഉർഫി സ്വന്തമാക്കിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് കോംപസ് ആണെന്നാണ്.

മറ്റ് മിഡ്-സൈസ് എസ്‌യുവികളേക്കാൾ പ്രീമിയം എസ്‌യുവിയാണ് കോംപസ്, കാരണം അവയേക്കാൾ കൂടുതൽ റോഡ് സാന്നിധ്യമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38395/urfi-javed-owns-a-new-vehicle)