---
title: "അത്തരം കഥാപാത്രങ്ങള്‍ ചെയ്യാത്തതാണ് എന്റെ വിജയം: ബാബു ആന്റണി"
english_title: "Babu Antony's new interview is going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38390/babu-antonys-new-interview-is-going-viral-now"
published_at: "2022-04-20T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f92035c783_babu.jpg"
keywords: []
---

# അത്തരം കഥാപാത്രങ്ങള്‍ ചെയ്യാത്തതാണ് എന്റെ വിജയം: ബാബു ആന്റണി

> **Lead Summary:** നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. ഒമര്‍ലുലു ഒരുക്കുന്ന പവര്‍സ്റ്റാര്‍, ചന്തയുടെ രണ്ടാം ഭാഗം അങ്ങനെ താരത്തിന്റേതായി രണ്ടു ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

## Article Content

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. ഒമര്‍ലുലു ഒരുക്കുന്ന പവര്‍സ്റ്റാര്‍, ചന്തയുടെ രണ്ടാം ഭാഗം അങ്ങനെ താരത്തിന്റേതായി രണ്ടു ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈ അവസരത്തില്‍ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്ന സമയത്തെ കുറിച്ചുമെല്ലാം താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ നില്‍ക്കാത്തത് തന്റെ വലിയൊരു വിജയമാണെന്ന് ബാബു ആന്റണി പറയുന്നു.

അങ്ങനെ പറയാനുള്ള കാരണവും താരം വ്യക്തമാക്കി. ‘എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്. സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ കോമഡി ചെയ്യാന്‍ തയ്യാറാണ്, കോമഡിക്കായി ഒരു റോള്‍ ചെയ്യുക, അല്ലെങ്കില്‍ എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക, ഈ പരിപാടി എനിക്കിഷ്ടമല്ല.

ഞാന്‍ അഭിനയിക്കുന്നത് എന്റെ റേഞ്ച് കാണിക്കാന്‍ വേണ്ടിയല്ല. ജനങ്ങളെ എന്റര്‍ടെയിന്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്,’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38390/babu-antonys-new-interview-is-going-viral-now)