---
title: "നടി സാവിത്രി ശ്രീധരൻ അന്തരിച്ചു"
english_title: "Actress Savithri Sreedharan Passed Away Sudani From Nigeria Fame"
publisher: "moviemax.in"
canonical_url: "https://moviemax.in/news/383869/actress-savithri-sreedharan-passed-away-sudani-from-nigeria-fame"
published_at: "2026-09-23T09:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3536202c45_actress-savithri-sreedharan-passed-away-sudani-from-nigeria-fame.jpg"
keywords: ["Savithri Sreedharan", "Actress Savithri Death", "Sudani From Nigeria Actress", "Savithri Sreedharan Obituary"]
---

# നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

> **Lead Summary:** ** **സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രമുഖ നാടക ചലചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. അസുഖബാധിതയായി ഏറെ നാൾ കിടപ്പിലായിരുന്നു. നാടക സിനിമാ സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ് സാവിത്രിയുടെ വിയോഗം.

## Article Content

** **സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രമുഖ നാടക ചലചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. അസുഖബാധിതയായി ഏറെ നാൾ കിടപ്പിലായിരുന്നു. നാടക സിനിമാ സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ് സാവിത്രിയുടെ വിയോഗം.

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് 2019ൽ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകി സർക്കാർ ആദരിച്ചിരുന്നു. അറുപത്തിയാറാമത് ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

40 വർഷം നീണ്ടു നിന്ന നാടകാഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്.

English Summary:

Prominent theatre and film actress Savithri Sreedharan, who won hearts with her performance in Sudani From Nigeria, has passed away due to age-related ailments. She was bedridden for a long time. She had a 40-year-long theatre career, starting at age 16 with the play Karutha Vellam. She won the Kerala State Film Award for Best Character Actress in 2019 for Sudani From Nigeria, a Special Mention at the 66th National Awards, and the Kerala Sangeetha Nataka Akademi Award for Best Actress.

### Related Links & Sources
- [Original Story Source](https://moviemax.in/news/383869/actress-savithri-sreedharan-passed-away-sudani-from-nigeria-fame)