---
title: "'നിങ്ങൾക്ക് കറന്റ്‌ കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്', പവർ കട്ടിനെതിരെ പൊട്ടിത്തെറിച്ച് നടി സ്നേഹ ശ്രീകുമാർ"
english_title: "Actress Sneha Sreekumar Facebook Post Against KSEB Power Cut Kerala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/383420/actress-sneha-sreekumar-facebook-post-kseb-power-cut-kerala"
published_at: "2026-09-19T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae3e58afec9_actress-sneha-sreekumar-facebook-post-kseb-power-cut-kerala.jpg"
keywords: ["Sneha Sreekumar", "KSEB Power Cut", "Kerala Power Cut", "Marimayam Actress"]
---

# 'നിങ്ങൾക്ക് കറന്റ്‌ കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്', പവർ കട്ടിനെതിരെ പൊട്ടിത്തെറിച്ച് നടി സ്നേഹ ശ്രീകുമാർ

> **Lead Summary:** ** **മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്‌നേഹ ശ്രീകുമാർ. മറിമായം ഉൾപ്പെടെയുള്ള ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ ഭർത്താവ് നടൻ എസ്.പി ശ്രീകുമാറാണ്. സാമൂഹിക വിഷയങ്ങളിൽ തുറന്നു അഭിപ്രായം പറയാൻ മടിക്കാത്ത വ്യക്തി കൂടിയാണ് സ്‌നേഹ.ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്ന പവർകട്ടിനെതിരെ ആണ് സ്‌നേഹയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കെഎസ്ഇബിക്കെതിരെ വിമർശനം ഉന്നയിച്ചത്.രാത്രി വൈകിയും കറന്റ് കട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്റ്.

## Article Content

** **മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്‌നേഹ ശ്രീകുമാർ. മറിമായം ഉൾപ്പെടെയുള്ള ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ ഭർത്താവ് നടൻ എസ്.പി ശ്രീകുമാറാണ്. സാമൂഹിക വിഷയങ്ങളിൽ തുറന്നു അഭിപ്രായം പറയാൻ മടിക്കാത്ത വ്യക്തി കൂടിയാണ് സ്‌നേഹ.ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്ന പവർകട്ടിനെതിരെ ആണ് സ്‌നേഹയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കെഎസ്ഇബിക്കെതിരെ വിമർശനം ഉന്നയിച്ചത്.രാത്രി വൈകിയും കറന്റ് കട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്റ്.

'പ്രിയപ്പെട്ട കെഎസ്ഇബിയോട്... നിങ്ങൾക്ക് കറന്റ്‌ കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്.. സന്ധ്യയ്ക്കുള്ള കട്ട്‌ കഴിഞ്ഞു രാത്രി 11മണിക്ക് പോകുന്നു, 11.27ന് വരുന്നു... പിന്നേം 11.30ന് പോകുന്നു ഇത് വരെ വന്നിട്ടുമില്ല .... ചെറിയ കുഞ്ഞുങ്ങൾ ഉള്ള ഞങ്ങളുടെ അവസ്ഥ കൂടി കണക്കിൽ എടുക്കണം.

അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോൾ, ഒരു വിധത്തിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ് കെഎസ്ഇബി കാണിക്കണം... സന്ധ്യക്ക്‌ മാത്രം കട്ട്‌ ആക്കാൻ പറ്റുമോ??'', എന്നാണ് സ്നേഹയുടെ ചോദ്യം.

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് പവർകട്ട് നടപ്പിലാക്കുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

English Summary:

Actress Sneha Sreekumar, who became favorite of Malayalis, has come up with a Facebook post about power cut in Kerala. Sneha acted in many hit series including Marimayam and became favorite heroine of miniscreen audience. Actor S P Sreekumar is Sneha's husband. Sneha asks whether power cut can be made only in evening and whether condition of children can be considered.

### Related Links & Sources
- [Original Story Source](https://moviemax.in/news/383420/actress-sneha-sreekumar-facebook-post-kseb-power-cut-kerala)