---
title: "കുട്ടിക്കാല ഫോട്ടോകൾ പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകർ "
english_title: "Star sharing childhood photos; Acquired fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38338/star-sharing-childhood-photos-acquired-fans"
published_at: "2022-04-19T21:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ede8080369_ahana.jpg"
keywords: []
---

# കുട്ടിക്കാല ഫോട്ടോകൾ പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

**മ**ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

അഹാന കൃഷ്‍ണ പങ്കുവെച്ച കുട്ടിക്കാല ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അച്ഛൻ കൃഷ്‍ണകുമാറിനും സഹോദരി ദിയ കൃഷ്‍ണയ്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. താൻ ക്യൂട്ട് ആണ് എന്ന് ദിയ ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്.

കണ്ണ് പൊത്തിനില്‍ക്കുന്ന അഹാനയെയാണ് ഫോട്ടോയില്‍ കാണുന്നത്. വലിയ വെയിലില്‍ തനിക്ക് ഇങ്ങനെ കണ്ണുനീര്‍ വരാറുണ്ടെന്ന് തമാശയെന്നോണം അഹാന കൃഷ്‍ണ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38338/star-sharing-childhood-photos-acquired-fans)