---
title: "തീയേറ്ററുകളിൽ ആവേശം വിതറി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; അഞ്ചാം വാരത്തിലും റെക്കോർഡ് പ്രദർശനം!"
english_title: "Bethlehem Family Unit Fifth Week 266 Centres Strong Run Nivin Pauly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/383237/bethlehem-family-unit-fifth-week-266-centres-strong-run"
published_at: "2026-09-18T10:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc01ccf253_bethlehem-family-unit-fifth-week-266-centres-strong-run.jpg"
keywords: ["Bethlehem Kudumba Unit", "Nivin Pauly", "Mamitha Baiju", "Girish AD", "Bhavana Studios"]
---

# തീയേറ്ററുകളിൽ ആവേശം വിതറി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; അഞ്ചാം വാരത്തിലും റെക്കോർഡ് പ്രദർശനം!

> **Lead Summary:** ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഞ്ചാം വാരത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. റിലീ ചെയ്ത് 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

## Article Content

ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഞ്ചാം വാരത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. റിലീ ചെയ്ത് 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ ഈ ചിത്രം, മലയാളത്തിൽ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടുന്ന സിനിമയെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി രൂപ കളക്ഷൻ പിന്നിട്ട ചിത്രം, മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമകളുടെ നിരയിലേക്കും മുന്നേറുകയാണ്.

നിവിൻ പോളിയുടെ നായികയായി മമിത ബൈജു എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ച ഷോർട്ട് ഫിലിം ഉൾപ്പെടെയുള്ള വ്യത്യസ്തമായ പ്രൊമോഷൻ രീതികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണയായി നാലാം വാരത്തോടെ പല സിനിമകളുടെയും തിയേറ്റർ കൗണ്ട് കുറയാറുണ്ടെങ്കിലും, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഞ്ചാം വാരത്തിലും 266 കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നത് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. വിഷ്ണു വിജയ് സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബുവും എഡിറ്റിങ് ആകാശ് ജോസഫുമാണ് നിർവഹിച്ചിരിക്കുന്നത്.

English Summary:

Girish AD directed Nivin Pauly starrer Bethlehem Kudumba Unit continues strong run in fifth week in theatres. The Onam release which arrived on August 21 continues screening in 266 centres in its fifth week. Produced by Bhavana Studios banner Dileesh Pothan, Fahad Faasil, Syam Pushkaran, film has already become one of biggest grossing films in Malayalam cinema history. Mamitha Baiju plays female lead. She portrays character Ashley returning from abroad. Plot is about her meeting her first love Justin (Nivin Pauly) again against backdrop of wedding in neighbourhood and subsequent events.

### Related Links & Sources
- [Original Story Source](https://moviemax.in/news/383237/bethlehem-family-unit-fifth-week-266-centres-strong-run)