---
title: "ദിയക്കും ഇഷാനിക്കും പിഴച്ചോ? അഹാനയുടെ കല്യാണത്തിന് സ്റ്റൈലിംഗിൽ ഹീറോയായി ഹൻസിക"
english_title: "Ahaana Krishna Marries Nimish Ravi Wedding Photos And Bridal Look Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/383092/ahaana-krishna-marries-nimish-ravi-wedding-photos-viral"
published_at: "2026-09-17T12:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab968b6efed_ahaana-krishna-marries-nimish-ravi-wedding-photos-viral.jpg"
keywords: ["Ahaana Krishna Wedding", "Nimish Ravi", "Ahaana Krishna Bridal Saree", "Hansika Krishna"]
---

# ദിയക്കും ഇഷാനിക്കും പിഴച്ചോ? അഹാനയുടെ കല്യാണത്തിന് സ്റ്റൈലിംഗിൽ ഹീറോയായി ഹൻസിക

> **Lead Summary:** ** ആ**രാധകരും സോഷ്യൽ മീഡിയയും ഒരുപോലെ കാത്തിരുന്ന നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പരമ്പരാഗത ബ്രൈഡൽ ലുക്കിൽ അഹാന തിളങ്ങി. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. വിവാഹം വരെയും പ്രണയവിവരം രഹസ്യമായി സൂക്ഷിച്ച അഹാന, നിമിഷ് തന്റെ അടുത്ത സുഹൃത്താണെന്നാണ് മുൻപ് പറഞ്ഞിരുന്നത്.

## Article Content

** ആ**രാധകരും സോഷ്യൽ മീഡിയയും ഒരുപോലെ കാത്തിരുന്ന നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പരമ്പരാഗത ബ്രൈഡൽ ലുക്കിൽ അഹാന തിളങ്ങി. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. വിവാഹം വരെയും പ്രണയവിവരം രഹസ്യമായി സൂക്ഷിച്ച അഹാന, നിമിഷ് തന്റെ അടുത്ത സുഹൃത്താണെന്നാണ് മുൻപ് പറഞ്ഞിരുന്നത്.

> പ്രത്യേകമായി ഡിസൈൻ ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത ബ്രൈഡൽ സാരിയിലാണ് അഹാന വധുവായി എത്തിയത്. "മക്കൾക്കും കൊച്ചുമക്കൾക്കും അഭിമാനത്തോടെ കൈമാറാൻ കഴിയുന്ന തരത്തിൽ എക്കാലവും പ്രിയപ്പെട്ടതായി സൂക്ഷിക്കാവുന്ന ഒന്നാണ് ഈ സാരി. എന്റെ മനസ്സിൽ വളരെ വ്യക്തമായ ഒരു ചുവപ്പ് നിറമുണ്ടായിരുന്നു," എന്ന് അഹാന തന്റെ വിവാഹവസ്ത്രത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'എംലോഫ്റ്റ്' (Mloft) ആണ് ഈ മനോഹരമായ വെഡ്ഡിംഗ് സാരി ഡിസൈൻ ചെയ്തത്.

അതേസമയം, വിവാഹത്തിന് അഹാനയുടെ സഹോദരിമാർ എങ്ങനെ ഒരുങ്ങുമെന്നറിയാനും ആരാധകർക്ക് കൗതുകമുണ്ടായിരുന്നു. ദിയ കൃഷ്ണ പച്ച സാരിയും സ്വന്തം സ്ഥാപനമായ 'ഓ ബെ ഓസി'യിലെ ആഭരണങ്ങളും ധരിച്ചെത്തിയെങ്കിലും സ്റ്റൈലിംഗിൽ പിഴവ് സംഭവിച്ചെന്ന വിമർശനവും ഉയർന്നു.

ഇഷാനി കൃഷ്ണയുടെ ലുക്കും ഇത്തവണ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, മഞ്ഞ നിറത്തിലുള്ള മനോഹരമായ വസ്ത്രവും ലളിതമായ മേക്കപ്പുമായി എത്തിയ ഏറ്റവും ഇളയ അനിയത്തി ഹൻസിക കൃഷ്ണയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. വധുവായ അഹാനയെക്കാൾ കൈയടി നേടിയത് ഹൻസികയാണെന്നാണ് ആരാധകരുടെ കമന്റുകൾ. ദിയയുടെ വിവാഹ വ്ലോഗുകൾ തരംഗമായതുപോലെ അഹാനയുടെ കല്യാണ വ്ലോഗുകൾക്കായും ആരാധകർ കാത്തിരിക്കുകയാണ്.

**English Summary:**

Actress and influencer Ahaana Krishna entered wedlock with cinematographer Nimish Ravi in an intimate ceremony. Ahaana stunned in a custom-designed red traditional saree crafted by Mloft. While her sisters Diya and Ishani received mixed reviews for their styling, younger sister Hansika Krishna won praise for her look in a yellow outfit. Fans are eagerly awaiting the release of Ahaana's wedding vlogs, as the couple had kept their relationship private until the wedding day.

### Related Links & Sources
- [Original Story Source](https://moviemax.in/news/383092/ahaana-krishna-marries-nimish-ravi-wedding-photos-viral)